ദോഹ: ചരിത്രത്തിെൻറ ഒാർമപ്പെടുത്തലുകളായി കേരളത്തിൽ പഴയകാല വാസ്തുവിദ്യയുടെ തെളിവുകളായി നിലനിൽക്കുന്ന മുസ്ലിം, ക്രിസ്ത്യൻ ആരാധനാലയങ്ങളും ക്ഷേത്രങ്ങളും സംരക്ഷിക്കാൻ നടപടി വേണമെന്ന് പ്രശസ്ത പുരാവസ്തു വിദഗ്ധനും ആർക്കിേയാളജിക്കൽ സർവേ ഒാഫ് ഇന്ത്യ മുൻ റീജിയനൽ ഡയറക്ടറുമായ കെ.കെ. മുഹമ്മദ്. കേരളത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ആരാധനാലയങ്ങൾ എല്ലാം വിപുലീകരണത്തിെൻറയും വികസനത്തിെൻറയും ഭാഗമായി ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഇൗ സാഹചര്യത്തിൽ മുസ്ലിം പള്ളികളും ക്രിസ്ത്യൻ ചർച്ചുകളും അമ്പലങ്ങളുമെല്ലാം സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. ക്രൈസ്തവതയുടെയും ഇസ്ലാമിെൻറയും തുടക്കകാലത്ത് തന്നെ കേരളത്തിൽ എത്തുകയും ആരാധനാലയങ്ങൾ സ്ഥാപിക്കുകയും ചെയ്തെങ്കിലും കാലക്രമേണ ഇല്ലാതായിട്ടുണ്ടെന്നും ബാക്കിയുള്ളവയെങ്കിലും സംരക്ഷിക്കാൻ നടപടി വേണമെന്നും കെ.കെ. മുഹമ്മദ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
ചരിത്രത്തിെൻറ സൂക്ഷിച്ചുവെപ്പുകളോട് മലയാളികൾ പൊതുവെ താൽപര്യം കാണിക്കുന്നില്ല. ഇേതാടൊപ്പം കാലാവസ്ഥയും തടിയിലും ചെങ്കല്ലിലുമുള്ള നിർമാണവും കേരളത്തിൽ ചരിത്ര സൂക്ഷിപ്പുകൾ ഇല്ലാതാകാൻ കാരണമായിട്ടുണ്ട്. വലിയ േതാതിൽ മഴ ലഭിക്കുന്നതിനാൽ സംരക്ഷണം ഏറെ ബുദ്ധിമുട്ടുള്ളതും ചെലവേറിയതുമാണ്. തടിയിലുള്ള സൂക്ഷിച്ചുവെക്കുക പ്രയാസവുമാണ്. അതേസമയം, തമിഴ്നാട്ടിലും കർണാടകത്തിലും അടക്കം കരിങ്കല്ലിലാണ് പല ചരിത്ര വസ്തുക്കളും ഉള്ളത്. താജ്മഹൽ സംരക്ഷണത്തിന് ശക്തമായ നടപടികൾ കൈക്കൊള്ളേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സന്ദർശകരെ നിയന്ത്രിച്ചും മലിനീകരണം ഇല്ലാതാക്കിയും താജ്മഹൽ സംരക്ഷിക്കണം. സന്ദർശകരുടെ നിയന്ത്രണത്തിൽ വിദേശ മാതൃകകൾ കൈക്കൊളളാൻ തയാറാകണം. അതേസമയം, താജ്മഹലിനുള്ളിൽ ക്ഷേത്രമുണ്ടെന്ന വാദം തീർത്തും വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് കെ.കെ. മുഹമ്മദ് പറഞ്ഞു. ചരിത്രവും നിർമാണ രീതികളും എല്ലാം പരിശോധിച്ചാൽ താജ്മഹലിൽ ക്ഷേത്രം എന്ന വാദം തീർത്തും തെറ്റാണെന്ന് ബോധ്യമാകുമെന്നും ദോഹയിൽ ഹ്രസ്വസന്ദർശനത്തിന് എത്തിയ അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.