കുവൈത്ത് സിറ്റി: മൂന്നുമാസത്തിലേറെയായി അമീരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ക ോഴിക്കോട് നാദാപുരം സ്വദേശി ജയപ്രകാശ് ഭാസ്കരന് തുടർ ചികിത്സക്ക് സുമനസ്സുക ളുടെ കാരുണ്യം കൂടിയേ തീരൂ. ഹൃദയാഘാതത്തെ തുടർന്ന് ശസ്ത്രക്രിയക്കായാണ് ഇദ്ദേഹത് തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇടതുകാലിന് നേരേത്ത ചെറിയ സ്വാധീനക്കുറവ് ഉണ്ടായിരുന്നു. നെട്ടല്ലിൽ നീർക്കെട്ടുള്ളതായി സ്കാനിങ്ങിൽ തെളിഞ്ഞു. ഇത് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കിടെ രണ്ടു കാലും തളർന്നു. തുടർന്ന് ആശുപത്രിയിലെ ഡോക്ടർമാരുടെ സമിതി യോഗം ചേർന്ന് ഇൗ അവസ്ഥയിൽ ഹൃദയ ശസ്ത്രക്രിയ നടത്താൻ കഴിയില്ലെന്ന് വിലയിരുത്തി. ആൻജിയോ ചെയ്യാൻ ശിപാർശ ചെയ്തെങ്കിലും റിസ്ക് ചൂണ്ടിക്കാട്ടി ഡോക്ടർ പിന്മാറി.
നാട്ടിൽ കൊണ്ടുപോയി ചികിത്സിക്കുന്നതായിരിക്കും നല്ലതെന്ന് ഡോക്ടർമാർ ശിപാർശ ചെയ്തു. സൂഖ് മുബാറകിയയിൽ വാച്ച് ടെക്നീഷ്യനായിരുന്ന ജയപ്രകാശിന് മൂന്നുവർഷമായി വിസയില്ല. രണ്ട് ഫോൺ കണക്ഷൻ വകയിൽ 234 ദീനാർ പിഴയുണ്ടായിരുന്നത് സാമൂഹിക പ്രവർത്തകർ പിരിവെടുത്ത് തീർപ്പാക്കി. നാലര വർഷമായി നാട്ടിൽ പോയിട്ട്. ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ജയപ്രകാശിനെ നാട്ടിൽ കൊണ്ടുപോകാൻ ഏർപ്പാട് ചെയ്തിട്ടുണ്ട്. സ്ട്രച്ചറിൽ നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള ടിക്കറ്റ് ഇന്ത്യൻ എംബസി സ്പോൺസർ ചെയ്തു. കൊച്ചിയിൽ വിമാനമിറങ്ങി നേരെ പരിയാരം മെഡിക്കൽ കോളജിലേക്കാണ് കൊണ്ടുപോകുന്നത്. എംബസി അംഗീകൃത സാമൂഹികപ്രവർത്തകനായ സലീം കൊമ്മേരി കൂടെ പോവുന്നുണ്ട്.
ഭാര്യയും രണ്ടു മക്കളുമുള്ള ഇദ്ദേഹത്തിന് തുടർചികിത്സക്ക് വലിയ തുക ആവശ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് നാട്ടിലെ 9061462298, 9526126836 എന്നീ നമ്പറുകളിലും കുവൈത്തിലെ സാമൂഹിക പ്രവർത്തകരായ ഷാജി (99707516), സലീം കൊമ്മേരി (97403136) എന്നിവരെയും ബന്ധപ്പെടണം. മകെൻറ അക്കൗണ്ട് വിവരങ്ങൾ: Bijoy KK Federal bank, panoor branch, Account no: 20260200001804, Ifsc code: FDRL0002026.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.