കുവൈത്ത് സിറ്റി: മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ അണിയിച്ചൊരുക്കിയ ‘അക്ഷരം 2019’ മലയാള ം മിഷൻ ഡയറക്ടർ പ്രഫ. സുജ സൂസൻ ജോർജ് ഉദ്ഘാടനം ചെയ്തു. ‘എവിടെയെല്ലാം മലയാളി അവിടെയെ ല്ലാം മലയാളം’ എന്ന് മുദ്രാവാക്യമുയർത്തി പ്രവർത്തനം സംഘടിപ്പിക്കുന്ന മലയാളം മിഷന് സർക്കാർ മികച്ച പിന്തുണ നൽകുന്നതായും പ്രവാസികളായ കൂടുതൽ കുട്ടികളിലേക്ക് ഈ പ്രവർത്തനങ്ങൾ എത്തിക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നതെന്നും അവർ പറഞ്ഞു. കണിക്കൊന്ന പഠനോത്സവ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം, സമസ്യ പ്രശ്നോത്തരി മത്സരവിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം, അധ്യാപകരെ ആദരിക്കൽ, കലാപരിപാടികൾ, ഭാഷാസംഗമം വിവിധ പരിപാടികളാണ് അക്ഷരം-2019െൻറ ഭാഗമായി ഒരുക്കിയത്.
മലയാളം മിഷെൻറ നേതൃത്വത്തിൽ കല കുവൈത്ത്, എസ്.എം.സി.എ, ഫ്രൻഡ്സ് ഓഫ് കണ്ണൂർ മേഖലകളിലെ ക്ലാസുകളിലെ കുട്ടികളുടെ കലാപരിപാടികളോടെയാണ് അക്ഷരം-2019 ആരംഭിച്ചത്. കുവൈത്ത് ചാപ്റ്റർ ചീഫ് കോഒാഡിനേറ്റർ ജെ. സജി അധ്യക്ഷത വഹിച്ചു. വി. അനിൽ കുമാർ സ്വാഗതവും അബ്ദുൽ ഫത്താഹ് തയ്യിൽ നന്ദിയും പറഞ്ഞു. രഞ്ജിത്ത് പിള്ള, കല പ്രതിനിധി സാം പൈനുംമൂട്, എസ്.എം.സി.എ പ്രതിനിധി തോമസ് കുരുവിള, സാരഥി പ്രതിനിധി ബിന്ദു സജീവ്, ഫോക് പ്രതിനിധി ബിജു ആൻറണി, ബഷീർ ബാത്ത, ശ്രാംലാൽ മുരളി എന്നിവർ സംസാരിച്ചു. പരിപാടികൾക്ക് സനൽ കുമാർ, ഷെരീഫ് താമരശ്ശേരി, സജീവ് എം. ജോർജ്ജ്, രഘുനാഥൻ നായർ, സജിത സ്കറിയ, പ്രേമൻ ഇല്ലത്ത് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.