കുവൈത്ത് സിറ്റി: എൻ.എസ്.എസ് കോളജ് ഒാഫ് എൻജിനീയറിങ് അലുമ്നി അസോസിയേഷൻ കു വൈത്ത് ചാപ്റ്ററും ഇന്ത്യൻസ് ഇൻ കുവൈത്തും ചേർന്ന് ഒരുക്കുന്ന ശാസ്ത്രോത്സവ് 2018 ഡി സംബർ 14ന് സൽവയിലെ സുമേരീദാ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിവിധ ഇന്ത്യൻ സ്കൂളുകളും പ്രഫഷനൽ സംഘടനകളും സംബന്ധിക്കും. സ്കൂളുകളുടെ ശാസ്ത്ര പ്രദർശന മത്സരം, റോബോട്ടിക് ഫുട്ബാൾ, റോബോട്ടിക് സുമോ ഗുസ്തി, റോബോട്ടിക് ഒാട്ടമത്സരം എന്നിവ നടക്കും. കുട്ടികൾക്കായി റൂബിക്സ് ക്യൂബ് സോൾവിങ് മത്സരവുമുണ്ടാവും. രാവിലെ 10 മുതൽ വൈകീട്ട് നാലുവരെ നടക്കുന്ന ശാസ്ത്ര പ്രദർശന മത്സരത്തിനുശേഷം നടക്കുന്ന പൊതുപരിപാടിയിൽ ഇന്ത്യയിൽനിന്നുള്ള ഗ്രിഡ് ബോട്സ് സാേങ്കതിക വിദഗ്ധൻ പുൽകിത് കൗർ വിശിഷ്ടാതിഥിയാവും.
‘ഇൻവിസിബിൾ ക്ലോക്ക്’ ഉൾപ്പെടെ പുതിയ സാേങ്കതിക വിദ്യകൾ അദ്ദേഹം പരിചയപ്പെടുത്തും. കുവൈത്തിലെ 21 ഇന്ത്യൻ സ്കൂളുകളും 11 പ്രഫഷനൽ സംഘടനകളുമാണ് ഇത്തവണ പെങ്കടുക്കുന്നത്. അമേരിക്കൻ സേഫ്റ്റി പ്രഫഷനൽസ് അസോസിയേഷൻ ‘ദൈനംദിന ജീവിതത്തിലെ സുരക്ഷ’ എന്ന വിഷയത്തിൽ അനിമേഷൻ, പെയിൻറിങ് മത്സരങ്ങൾ നടത്തുന്നുണ്ട്. പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 99778352, 6002160 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. പ്രസിഡൻറ് പ്രദീപ്കുമാർ, ജനറൽ സെക്രട്ടറി ദീപക്, പ്രോഗ്രാം കൺവീനർ സുനിൽ ജേക്കബ്, സംഘാടക സമിതി അംഗങ്ങളായ ദേവദത്തൻ വാസുദേവൻ, നവീൻ രാധാമണി എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.