ഇന്ത്യ, കുവൈത്ത്​ ഏഴാമത്​ ജോയൻറ്​ വർക്കിങ്​ ഗ്രൂപ് യോഗം ഒാൺലൈനായി നടത്തിയപ്പോൾ

ഇന്ത്യ, കുവൈത്ത്​ ഏഴാമത്​ ജോയൻറ്​ വർക്കിങ്​ ഗ്രൂപ്​ യോഗം നടത്തി

കുവൈത്ത്​ സിറ്റി: ഇന്ത്യ, കുവൈത്ത്​ ജോയൻറ്​ വർക്കിങ്​ ഗ്രൂപ്പി​െൻറ ഏഴാമത്​ യോഗം ഒാൺലൈനായി നടത്തി. ഒാവർസീസ്​ ഇന്ത്യൻ അഫയർ ജോയൻറ്​ സെക്രട്ടറി അബ്ബാഗണി രാമു ഇന്ത്യൻ പക്ഷത്തുനിന്ന്​ പ​െങ്കടുത്തു.

കുവൈത്തിൽനിന്ന്​ ഇന്ത്യൻ എംബസി പ്രതിനിധികളും സംബന്ധിച്ചു. കുവൈത്ത്​ സംഘത്തെ കോൺസുലർകാര്യ വിദേശകാര്യ സഹമന്ത്രി മിഷ്​അൽ ഇബ്രാഹിം അൽ മുദഫ്​ നയിച്ചു. കുവൈത്ത്​ പക്ഷത്ത്​ ആഭ്യന്തര ​മന്ത്രാലയം, മാൻപവർ അതോറിറ്റി, ഗാർഹികത്തൊഴിലാളി റിക്രൂട്ട്​മെൻറ്​ വകുപ്പ്​ തുടങ്ങിയവയിലെ പ്രതിനിധികൾ ഉണ്ടായിരുന്നു.

ഗാർഹികത്തൊഴിലാളികൾ, ഇന്ത്യൻ എൻജിനീയർമാർ, മറ്റ്​ ഇന്ത്യൻ തൊഴിലാളികൾ എന്നിവരുടെ വിഷയങ്ങൾ ചർച്ച ചെയ്​തു. നാട്ടിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ

വേഗത്തിലുള്ള മടക്കവും ചർച്ചയായി. കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്​. ജയ്​ശങ്കറി​െൻറ കുവൈത്ത്​ സന്ദർശന വേളയിൽ ഒപ്പുവെച്ച ഗാർഹികത്തൊഴിലാളികളുമായി ബന്ധപ്പെട്ട ധാരണപത്രം നടപ്പാക്കുന്നത്​ വേഗത്തിലാക്കാനും ഇരുപക്ഷവും തീരുമാനിച്ചു.

ജോയൻറ്​ വർക്കിങ്​ ഗ്രൂപ് യോഗത്തി​െൻറ റിപ്പോർട്ട്​ ഇന്ത്യയുടെയും കുവൈത്തി​െൻറയും വിദേശകാര്യ മന്ത്രിമാർ നയിക്കുന്ന ജോയൻറ്​ കമീഷൻ യോഗത്തിൽ സമർപ്പിക്കും.

Tags:    
News Summary - India and Kuwait held the 7th Joint Working Group Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.