ഇ​ന്ത്യ​ൻ ക്ല​ബ് മൂ​ന്നാ​മ​ത് മെം​ബേ​ഴ്‌​സ് ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: ഇ​ന്ത്യ​ൻ ക്ല​ബ് മൂ​ന്നാ​മ​ത് മെം​ബേ​ഴ്‌​സ് ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ച്ചു. ക്ല​ബ് അം​ഗ​ങ്ങ​ൾ​ക്കാ​യി മാ​ത്രം സം​ഘ​ടി​പ്പി​ച്ച മ​ത്സ​ര​ങ്ങ​ളി​ൽ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. ടൂ​ർ​ണ​മെ​ന്റി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി വി​ത​ര​ണ​വും ച​ട​ങ്ങി​ൽ ന​ട​ന്നു. ഇ​ന്ത്യ​ൻ ക്ല​ബ് പ്ര​സി​ഡ​ന്റ് ജോ​സ​ഫ് ജോ​യ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച ച​ട​ങ്ങി​ൽ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്ക് എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു.

ടൂ​ർ​ണ​മെ​ന്റ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ സ​ഹ​ക​രി​ച്ച​വ​ർ​ക്കും പ​ങ്കെ​ടു​ത്ത​വ​ർ​ക്കും ഇ​ന്ത്യ​ൻ ക്ല​ബ് ബാ​ഡ്മി​ന്റ​ൺ സെ​ക്ര​ട്ട​റി ബി​നു പാ​പ്പ​ച്ച​ൻ ന​ന്ദി അ​റി​യി​ച്ചു. ക്ല​ബ് ഭാ​ര​വാ​ഹി​ക​ളും ബാ​ഡ്മി​ന്റ​ൺ പ്രേ​മി​ക​ളും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags:    
News Summary - Badminton tournament organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-02-22 04:43 GMT