മനാമ: ബഹ്റൈനിൽ മൂന്നു മുതൽ 11 വരെ പ്രായമുള്ള എല്ലാ കുട്ടികൾക്കും രണ്ടു ഡോസ് സിനോഫാം വാക്സിൻ നൽകുമെന്ന് കോവിഡ് പ്രതിരോധ മെഡിക്കൽ സമിതി അറിയിച്ചു.
ദേശീയ വാക്സിനേഷൻ കമ്മിറ്റിയുടെ അംഗീകാരത്തോടെയാണ് തീരുമാനം പ്രഖ്യാപിച്ചത്. ഇൗ വിഭാഗത്തിലുള്ള എല്ലാ കുട്ടികൾക്കും ബുധനാഴ്ച മുതൽ വാക്സിൻ നൽകിത്തുടങ്ങും. മറ്റ് രോഗങ്ങളുള്ളവരും പ്രതിരോധ ശേഷി കുറഞ്ഞവരുമായ മൂന്നു മുതൽ 11 വരെ പ്രായമുള്ള കുട്ടികൾക്ക് കഴിഞ്ഞ ആഗസ്റ്റ് 21 മുതൽ സിനോഫാം വാക്സിൻ നൽകിത്തുടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ എല്ലാ കുട്ടികൾക്കും വാക്സിൻ നൽകാൻ തീരുമാനിച്ചത്. വാക്സിൻ സംബന്ധിച്ച എല്ലാ പരിശോധനകളും പഠനങ്ങളും നടത്തിയശേഷമാണ് വാക്സിനേഷൻ കമ്മിറ്റി അനുമതി നൽകിയത്.
അഞ്ചു മുതൽ 11 വരെ പ്രായക്കാരായ കുട്ടികൾക്ക് ഫൈസർ-ബയോൺടെക് വാക്സിൻ നൽകുന്നതിനുള്ള അംഗീകാരവും ഉടനുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ഇതു സംബന്ധിച്ച വിശദ വിവരങ്ങൾ ആരോഗ്യ മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. 12 മുതൽ 17 വരെ പ്രായമുള്ള കുട്ടികൾക്ക് സിനോഫാം അല്ലെങ്കിൽ ഫൈസർ-ബയോൺടെക് വാക്സിൻ നിലവിൽ നൽകുന്നുണ്ട്.
കുട്ടികളുടെയും കുടുംബത്തിെൻറയും സമൂഹത്തിെൻറയും ആരോഗ്യം സംരക്ഷിക്കാൻ വാക്സിൻ നൽകുന്നത് പ്രധാനമാണെന്ന് മെഡിക്കൽ സമിതി അറിയിച്ചു. മൂന്നു മുതൽ 11 വരെ പ്രായക്കാരായ കുട്ടികൾക്ക് വാക്സിൻ നൽകുന്നതിന് ആരോഗ്യ മന്ത്രാലയത്തിെൻറ വെബ്സൈറ്റ് (healthalert.gov.bh)വഴിയോ ബി അവെയർ ആപ് വഴിയോ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുന്നതിന് രക്ഷാകർത്താവിെൻറ അനുമതി ആവശ്യമാണ്.
കുട്ടികൾ വാക്സിൻ സ്വീകരിക്കാൻ എത്തുേമ്പാൾ മുതിർന്ന ഒരാൾ ഒപ്പമുണ്ടാകണം.
തിങ്കളാഴ്ച വരെ 11,73,571 പേർക്കാണ് ബഹ്റൈനിൽ ആദ്യ ഡോസ് വാക്സിൻ നൽകിയത്. 11,38,329 പേർക്ക് രണ്ടു ഡോസ് വാക്സിനും 4,34,561 പേർക്ക് ബൂസ്റ്റർ ഡോസും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.