ത​ക​രാ​റു​ള്ള കാ​ർ വി​റ്റു; പ​ണം തി​രി​കെ ന​ൽ​കാ​ൻ കോ​ട​തി ഉ​ത്ത​ര​വ്

മ​നാ​മ: കേ​ടു​പാ​ടു​ള്ള കാ​ർ വി​റ്റ സം​ഭ​വ​ത്തി​ൽ അം​ഗീ​കൃ​ത ഏ​ജ​ന്റും കാ​ർ സെ​യി​ൽ​സ് സെ​ന്റ​റും ചേ​ർ​ന്ന് ഉ​പ​ഭോ​ക്താ​വി​ന് 8000 ബ​ഹ്റൈ​നി ദീ​നാ​ർ തി​രി​കെ ന​ൽ​ക​ണ​മെ​ന്ന് അ​പ്പീ​ൽ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. നേ​ര​ത്തേ ഈ ​കേ​സ് ത​ള്ളി​ക്ക​ള​ഞ്ഞ കീ​ഴ് കോ​ട​തി വി​ധി റ​ദ്ദാ​ക്കി​ക്കൊ​ണ്ടാ​ണ് അ​പ്പീ​ൽ കോ​ട​തി​യു​ടെ നി​ർ​ണാ​യ​ക ഇ​ട​പെ​ട​ൽ. കാ​ർ വാ​ങ്ങി​യ ഉ​ട​ൻ​ത​ന്നെ അ​തി​ൽ ഗു​രു​ത​ര പി​ഴ​വു​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ഉ​പ​ഭോ​ക്താ​വ് പ​ല​ത​വ​ണ സ​ർ​വി​സ് സെ​ന്റ​റി​നെ സ​മീ​പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, ത​ക​രാ​റു​ക​ൾ പൂ​ർ​ണ​മാ​യി പ​രി​ഹ​രി​ക്കാ​ൻ അ​വ​ർ​ക്ക് സാ​ധി​ച്ചി​ല്ല. തു​ട​ർ​ന്നാ​ണ് പ​രാ​തി​ക്കാ​ര​ൻ നി​യ​മ​സ​ഹാ​യം തേ​ടി​യ​ത്. പ​രാ​തി​ക്കാ​ര​ന്റെ അ​ഭി​ഭാ​ഷ​ക​ൻ അ​ബ്ദു​ർ​റ​ഹ്മാ​ൻ ഖ​ലീ​ഫ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ വി​ദ​ഗ്ധ​സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട് കേ​സി​ൽ നി​ർ​ണാ​യ​ക​മാ​യി. വാ​ഹ​നം ഉ​പ​യോ​ഗ​യോ​ഗ്യ​മാ​യ അ​വ​സ്ഥ​യി​ല​ല്ല ഉ​പ​ഭോ​ക്താ​വി​ന് കൈ​മാ​റി​യ​തെ​ന്നും നി​ർ​മാ​ണ വേ​ള​യി​ലു​ണ്ടാ​യ പി​ഴ​വു​ക​ൾ പ​രി​ഹ​രി​ക്ക​പ്പെ​ട്ടി​ല്ലെ​ന്നും കോ​ട​തി ക​ണ്ടെ​ത്തി.

Tags:    
News Summary - Car sold to a third party; court orders refund

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-02-22 04:43 GMT