ബ്ലഡ് ഡൊണേഷൻ ക്യാമ്പിൽനിന്ന്
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ബഹ്റൈൻ ബജവ്വ സെവൻ സ്റ്റാറുമായി ചേർന്ന് കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പ്പിറ്റൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് നടത്തി.
പുണ്യമാസമായ റമദാനിൽ നടന്ന രാത്രികാല രക്തദാനത്തിൽ 90ഓളം പേർ രക്തം നൽകി. ബി.ഡി.കെ ബഹ്റൈൻ പ്രസിഡന്റ് റോജി ജോൺ, ജനറൽ സെക്രട്ടറി ജിബിൻ ജോയി, ട്രഷറര്‍ സാബു അഗസ്റ്റിൻ, അസിസ്റ്റന്റ് ട്രഷറര്‍ രേഷ്മ ഗിരീഷ്, വൈസ് പ്രസിഡന്റ് സുരേഷ് പുത്തൻവിളയിൽ, എക്സിക്യൂട്ടിവ് അംഗങ്ങൾ ആയ സുനിൽ മണവളപ്പിൽ, അശ്വിൻ രവീന്ദ്രൻ, സെൻതിൽ കുമാർ, രാജേഷ് പന്മന, മൊയ്തു തിരുവള്ളൂർ, അബ്ദുൽ നാഫി, സലീന റാഫി, വിനീത വിജയൻ, ഫാത്തിമ സഹ്ല എന്നിവരും ബജവ്വ സെവൻ സ്റ്റാർ ഭാരവാഹികളും നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.