മുള്ളൻപന്നിയെ കൊന്ന് കടത്തി: പ്രതികൾക്ക് മൂന്നുവർഷം തടവും 10,000 രൂപ പിഴയും

കാ​ഞ്ഞ​ങ്ങാ​ട്: മു​ള്ള​ൻ​പ​ന്നി​യെ കു​രു​ക്കു​വെ​ച്ച് കൊ​ല​പ്പെ​ടു​ത്തി ഓ​ട്ടോ​യി​ൽ ക​ട​ത്താ​ൻ​ശ്ര​മി​ച്ച കു​റ്റ​ത്തി​ന് ര​ണ്ടു​പേ​ർ​ക്ക് മൂ​ന്നു​വ​ർ​ഷം ത​ട​വും 10,000 രൂ​പ​യും പി​ഴ​യും ശി​ക്ഷ വി​ധി​ച്ച് കോ​ട​തി. മ​രു​തം​കു​ള​ത്തെ മ​ണ​ക്കാ​ട് ജി​പ്സ​ൺ ആ​ൻ​റ​ണി 43, മ​രു​തം​കു​ളം രാ​രീ​രം കെ. ​ബി​നു 33 എ​ന്നി​വ​രെ​യാ​ണ് ഹോ​സ്ദു​ർ​ഗ് ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ര​ണ്ട് ശി​ക്ഷി​ച്ച​ത്.

കാ​ഞ്ഞ​ങ്ങാ​ട് റേ​ഞ്ചി​ലെ മ​രു​തോം​കു​ള​ത്തു​നി​ന്ന് 2018 ഒ​ക്ടോ​ബ​ർ ആ​റി​ന് മു​ള്ള​ൻ​പ​ന്നി​യെ കു​രു​ക്കു​വെ​ച്ച് കൊ​ന്ന് ഓ​ട്ടോ​യി​ൽ കൊ​ണ്ടു​പോ​കു​ന്ന​വ​ഴി ഇ​രു​വ​രെ​യും മ​രു​തോം സെ​ക്ഷ​നി​ലെ സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ ലോ​ഹി​താ​ക്ഷ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ മ​നു​കൃ​ഷ്ണ​നെ കോ​ട​തി വെ​റു​തെ വി​ട്ടു. റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ സു​ധീ​ർ നേ​രോ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ കു​റ്റ​പ​ത്രം ത​യാ​റാ​ക്കി​യാ​ണ് വി​ചാ​ര​ണ ന​ട​ത്തി​യ​ത്.

Tags:    
News Summary - Hedgehog killing: Accused sentenced to three years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.