സുഹൃത്തിനെക്കുറിച്ച് മോശമായി സംസാരിച്ചത് ചോദ്യം ചെയ്ത 20കാരനെ യുവാവ് കുത്തിക്കൊന്നു

ന്യൂഡൽഹി: ഡൽഹിയിൽ സുഹൃത്തിനെക്കുറിച്ച് മോശം പരാമർശം നടത്തിയത് ചോദ്യം ചെയ്ത 20കാരനെ യുവാവ് കുത്തിക്കൊന്നു. ലാൽ ബാഗ് സ്വദേശിയായ സാബിർ ആണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ആസാദ്പൂർ സ്വദേശിയായ അർമാനെ പൊലീസ് അറസ്റ്റു ചെയ്തു.

ഒക്ടോബർ 27ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. സാബിറിന്‍റെ പെൺസുഹൃത്തിനെക്കുറിച്ച് അർമാൻ മോശം പരാമർശം നടത്തുകയായിരുന്നു. തുടർന്ന് സാബിർ ഇയാളുമായി വാക് തർക്കത്തിലേർപ്പെട്ടു. പ്രകോപിതനായ അർമാൻ സാബിറിനെ കത്തികൊണ്ട് കുത്തി. ഗുരുതരമായി പരിക്കേറ്റ സാബിറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.

പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് പ്രതിയെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാൾക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുത്തതായി പൊലീസ് പറഞ്ഞു.

Tags:    
News Summary - Delhi man stabs 20-year-old youth to death for remark on his female friend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.