സ്ഥാനാർത്ഥിയുടെ പോസ്റ്റർ കീറിയെന്ന്; കോട്ടക്കലിൽ സംഘർഷം
കോട്ടക്കൽ: പൊന്നാനി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ പോസ്റ്റർ കീറിയെന്ന് ആരോപണം. എൽ.ഡി.എഫ്, യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ വാഗ്വാദവും സംഘർഷവും. കോട്ടക്കൽ ഗവ. രാജാസ് എച്ച്.എസ്.എസിന് സമീപമാണ് രാവിലെ സംഘർഷമുണ്ടായത്. തുടർന്ന് മലപ്പുറം ഡിവൈ.എസ്.പി പി.ഷംസിൻ്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തി പ്രവർത്തകരെ നീക്കി.
പ്രശ്നബാധിത ബൂത്തായതിനാൽ ജില്ല പൊലീസ് മേധാവി പി.ശശിധരൻ ബൂത്ത് സന്ദർശിച്ചു. ക്രമസമാധാന പരിപാലനത്തിൻ്റെ ഭാഗമായി പ്രദേശത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുകയാണ്. വിഷയത്തിൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ഇൻസ് പെക്ടർ അശ്വിത് .എസ്.കാരന്മയിൽ അറിയിച്ചു.
Update: 2024-04-26 05:36 GMT
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.