തിരുവനന്തപുരം ബീമാപ്പള്ളി ഗവ. യു.പി സ്കൂളിൽ വോട്ടുചെയ്യാൻ വരിനിൽക്കുന്നവർ. വൈകീട്ട് അഞ്ച് മണിക്കുള്ള ദൃശ്യം

വോട്ടിങ് സമയം പൂർത്തിയായി; പോളിങ് 70 ശതമാനത്തിലേറെ, അന്തിമ കണക്കുകൾ വൈകും- LIVE UPDATES

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും മികച്ച പോളിങ്. വൈകീട്ട് ആറ് മണിവരെയായിരുന്നു വോട്ടിങ് സമയം. എന്നാൽ, ആറ് മണിക്ക് വരിയിലുണ്ടായിരുന്നവർക്ക് ടോക്കൺ നൽകി. ഇവരുടെ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് വോട്ടെടുപ്പ് പൂർത്തിയാകുക. വൈകീട്ട് 6.45 മണി വരെ 69.04 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. പലയിടങ്ങളിലും ഇപ്പോഴും വോട്ടർമാർ വരിയിൽ തുടരുന്നുണ്ട്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 77.84 ശതമാനമായിരുന്നു പോളിങ്. 

LIVE UPDATES... 

2024-04-26 18:54 IST

സംസ്ഥാനം-69.04

മണ്ഡലം തിരിച്ച്:

1. തിരുവനന്തപുരം-65.68

2. ആറ്റിങ്ങല്‍-68.84

3. കൊല്ലം-66.87

4. പത്തനംതിട്ട-63.05

5. മാവേലിക്കര-65.29

6. ആലപ്പുഴ-72.84

7. കോട്ടയം-65.29

8. ഇടുക്കി-65.88

9. എറണാകുളം-67.00

10. ചാലക്കുടി-70.68

11. തൃശൂര്‍-70.59

12. പാലക്കാട്-71.25

13. ആലത്തൂര്‍-70.88

14. പൊന്നാനി-65.62

15. മലപ്പുറം-69.61

16. കോഴിക്കോട്-71.25

17. വയനാട്-71.69

18. വടകര-71.27

19. കണ്ണൂര്‍-73.80

20. കാസർകോട്-72.52

2024-04-26 18:50 IST

തൊടുപുഴ: ഇടുക്കി മറയൂരിൽ വോട്ട് ചെയ്ത് മടങ്ങിയ സ്ത്രീ കുഴഞ്ഞുവീണു മരിച്ചു. മറയൂർ ഗവ. സ്കൂളിൽ വോട്ട് ചെയ്ത് മടങ്ങിയ കൊച്ചാലും മേലടി വള്ളിയാണ് മരിച്ചത്. 

2024-04-26 18:06 IST

ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടിങ് സമയം വൈകീട്ട് ആറ് മണിയോടെ പൂർത്തിയായി. അതേസമയം, ആറ് മണിക്കും വരിയിലുണ്ടായിരുന്നവർക്ക് അതിന് ശേഷം വോട്ട് ചെയ്യാൻ ടോക്കൺ നൽകും. ഇവരുടെ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് വോട്ടെടുപ്പ് പൂർത്തിയാക്കുക. 

2024-04-26 17:50 IST

തിരുവനന്തപുരം: ബി.ജെ.പി ബന്ധത്തിന്റെ പേരിൽ ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജനെ മുഖ്യമന്തി പരസ്യമായി ശാസിച്ച സാഹചര്യത്തിൽ അദ്ദേഹം ഉടനടി കൺവീനർ സ്ഥാനം രാജി വക്കണമെന്ന് കെ.പി.സി.സി ആക്ടിങ് പ്രസിഡൻറ് എം.എം. ഹസൻ. ബി.ജെ.പി നേതാവ് പ്രകാശ് ജാവേദ്ക്കറുമായുള്ള ജയരാജന്റെ കൂടിക്കാഴ്ചയെ മുഖ്യമന്തിക്ക് തള്ളിപ്പറയേണ്ടി വന്നത് സി. പി.എം - ബി.ജെ.പി ഡീൽ പുറത്തു വന്നതിന്റെ ജാള്യം മറക്കാനാണ്.

നല്ല കമ്യൂണിസ്റ്റുകാരൻ എന്ന് മുഖ്യമന്ത്രി തന്നെ വിശേഷിപ്പിച്ചിട്ടുള്ള ജയരാജനിൽ മുഖ്യ മന്ത്രിക്ക് വിശ്വാസം നഷ്ടപ്പെട്ടു. കടിച്ചു തുങ്ങാതെ രാജി വയ്ക്കുന്നതാണ് അദ്ദേഹത്തിനും അഭികാമ്യം. കേരളത്തിൽ സി.പി.എം-ബി.ജെ.പി ഡീലിന്റെ സൂത്രധാരകൻ ജയരാജനാണ്. മുഖ്യമന്ത്രിയുടെ വ്യക്തമായ നിർദേശപ്രകാരമാണ് ദീർഘകാലമായി ചർച്ച നടക്കുന്നതെന്നും ഹസൻ പറഞ്ഞു.

കേരളത്തിൽ യു.ഡി.എഫ് തരഗമാണെന്നും മോദിക്കും പിണറായിക്കുമെതിരേ ജനവികാരം ആളിക്കത്തുകയാണെന്നും ഹസൻ ചൂണ്ടിക്കാട്ടി.

 

2024-04-26 17:48 IST



കണ്ണൂർ കൂടാളി ഹയർ സെക്കൻഡറി സ്കൂളിൽ വൈകിട്ട് അഞ്ചരക്ക് വോട്ട് ചെയ്യാൻ വരിനിൽക്കുന്നവരുടെ തിരക്ക്

 


2024-04-26 17:45 IST

കാസർകോട്: ചെർക്കള സെൻട്രൽ സ്കൂളിൽ റിപ്പോർട്ടിങ്ങിനെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം. കൈരളി റിപ്പോർട്ടർ സിജു കണ്ണൻ, ക്യാമറമാൻ ഷൈജു പിലാത്തറ, മാതൃഭൂമി റിപ്പോർട്ടർ സാരംഗ് എന്നിവർക്കാണ് മർദ്ദനമേറ്റത്.

2024-04-26 17:39 IST

തിരുവനന്തപുരം-62.52%

ആറ്റിങ്ങൽ-65.56%

കൊല്ലം-62.93%

പത്തനംതിട്ട-60.36%

മാവേലിക്കര-62.29%

ആലപ്പുഴ-68.41%

കോട്ടയം-62.27%

ഇടുക്കി-62.44%

എറണാകുളം-63.39%

ചാലക്കുടി-66.77%

തൃശൂർ-66.01%

പാലക്കാട്-66.65%

ആലത്തൂർ-66.05%

പൊന്നാനി-60.09%

മലപ്പുറം-64.15%

കോഴിക്കോട്-65.72%

വയനാട്-66.67%

വടകര-65.82%

കണ്ണൂർ-68.64%

കാസർകോട്-67.39%

2024-04-26 17:27 IST

വടകര: വടകര മണ്ഡലത്തിലെ വളയത്ത് വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു. വളയം ചെറുമോത്ത് സ്വദേശിനി കുന്നുമ്മൽ മാമി (63) ആണ് മരിച്ചത്. കുണ്ടുകണ്ടത്തിൽ ഹസ്സന്‍റെ ഭാര്യയാണ്.

വളയം യു.പി സ്കൂളിലെ 63ാം നമ്പർ ബൂത്തിലേക്ക് വോട്ട് ചെയ്യാൻ കയറുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.

2024-04-26 17:15 IST

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ഐതിഹാസിക വിജയം നേടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. രാഷ്ട്രീയ പ്രബുദ്ധതയോടെയാണ് കേരളം വോട്ട് ചെയ്യുന്നത്. ഇടത് എം.പിമാരുടെ ശബ്‌ദം പാർലമെൻറിൽ ഉയരുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. 

2024-04-26 17:11 IST

 

തിരുവനന്തപുരം-56.55%

ആറ്റിങ്ങൽ-59.55%

കൊല്ലം-56.74%

പത്തനംതിട്ട-55.55%

മാവേലിക്കര-56.58%

ആലപ്പുഴ-61.55%

കോട്ടയം-57.04%

ഇടുക്കി-56.53%

എറണാകുളം-57.34%

ചാലക്കുടി-60.59%

തൃശൂർ-59.75%

പാലക്കാട്-60.41%

ആലത്തൂർ-59.51%

പൊന്നാനി-53.97%

മലപ്പുറം-57.34%

കോഴിക്കോട്-59.18%

വയനാട്-60.30%

വടകര-58.96%

കണ്ണൂർ-61.85%

കാസർഗോഡ്-60.90%

Tags:    
News Summary - Lok Sabha Elections 2024 kerala polling updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.