വോട്ടിങ്​ യന്ത്ര തകരാർ: കോഴിക്കോട്ട് പല ഭാഗങ്ങളിലും ​പോളിങ് തുടങ്ങാൻ വൈകി

വോട്ടിങ്​ യന്ത്രത്തിന്‍റെ തകരാറ്​ കാരണം ജില്ലയുടെ പല ഭാഗങ്ങളിലും ​പോളിങ് തുടങ്ങാൻ​ വൈകി. കൊയിലാണ്ടി മണ്ഡലത്തിലെ പയ്യോളി ഒമ്പതാം നമ്പർ ബൂത്തായ ഇരിങ്ങൽ എസ്.എസ്.യു.പി. സ്കൂളിൽ വോട്ടിങ് യന്ത്രം തകരാറായത് കാരണം പോളിങ് 25 മിനിട്ട് വൈകി. തിരുവമ്പാടി തോട്ടത്തിൻ കടവിൽ ബൂത്ത് 101 ൽ വോട്ടിങ് യന്ത്രം കേടായതിനാൽ പോളിങ് മുക്കാൽ മണിക്കൂർ വൈകി. ബാലുശ്ശേരി മണ്ഡലത്തിൽ മുണ്ടോത്ത് ജി.എൽ.പി സ്കൂളിലെ ബൂത്ത് 123 ൽ മെഷീൻ തകരാർ കാരണം​ പോളിങ്​ അനിശ്ചിതത്ത്വത്തിലായി. സാങ്കേതിക തകരാർ കൊടിയത്തൂർ പൊറ്റമ്മലിൽ വോട്ടിങ് അരമണിക്കൂർ വൈകി. കക്കോടി മാതൃബന്ധു യു.പി സ്കൂളിലെ 138 ൽ മെഷീൻ പ്രവർത്തനരഹിതം അര മണിക്കൂർ വൈകി. കൊമ്മേരി എ.എം.എൽ.പിസ്കൂൾ 73,79 ബൂത്തിൽ യന്ത്രം പണിമുടക്കിയത്​ കാരണം ഒന്നര മണിക്കൂർ വൈകി.

Update: 2024-04-26 04:49 GMT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Linked news