മലപ്പുറത്ത്​ പലയിടത്തും ഇ.വി.എം പണിമടുക്കി

മലപ്പുറം: മലപ്പുറം ലോക്സഭ മണ്ഡലത്തിൽ പലയിടത്തും ഇ.വി.എം പണിമുടക്കി. യന്ത്ര തകരാറിനെ തുടർന്ന് കൊണ്ടോട്ടി ചോലമുക്ക് സി.എച്ച്.എം.എ എ.എം.എൽ.പി സ്കൂളിലെ നമ്പർ 164 ബൂത്തിൽ വോട്ടെടുപ്പ് വൈകി. രാവിലെ 5.30ന് മോക് പോൾ ആരംഭിക്കാനിരിക്കെ വി.വി പാറ്റ് മെഷീൻ പ്രവർത്തിക്കാത്തതാണ് പ്രശ്നമായത്. ഈ സമയം വോട്ട് രേഖപ്പെടുത്താനെത്തിയ 20ൽ പരം പേർ മടങ്ങി പോയി. യന്ത്ര തകരാർ പരിഹരിച്ച ശേഷം 7.55നാണ് മോക് പോൾ ആരംഭിച്ചത്. 50 വോട്ടുകൾ രേഖപ്പെടുത്തിയതോടെ 8.20ന് മോക് പോൾ അവസാനിച്ചു. ബൂത്തിൽ ഒൻപത് മണിയോടെ വോട്ടെടുപ്പ് ആരംഭിക്കും. ഈ സമയം നൂറിലധികം​പേർ വരിയിൽ ഉണ്ടായിരുന്നു.

ചോക്കാട് പഞ്ചായത്തിലെ 93 നമ്പർ തർബിയത്തുൽ അത് ഫാൽ മദ്രസ ബൂത്തിൽ രാവിലെ 8.50 മുതൽ വോട്ടിങ്​ മെഷീൻ തകരാറിലായി വോട്ടെടുപ്പ് മുടങ്ങി.135 വോട്ട് മാത്രം ചെയ്തു.10 മണിയോടെ പുതിയ മെഷീൻ എത്തിച്ചു. പെരിന്തൽമണ്ണ മണ്ഡലത്തിലെ 87-ാം നമ്പർ ബൂത്ത് താഴേക്കോട് പി.ടി.എം.എച്ച്.എസ്.എസ് സ്കൂളിൽ വോട്ടിങ്​ മെഷീൻ കേടായതിനാൽ വോട്ടെടുപ്പ് വൈകിയാണ്​ തുടങ്ങിയത്​.

Update: 2024-04-26 05:16 GMT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Linked news