Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2018 5:12 AM GMT Updated On
date_range 2018-03-14T10:42:00+05:30കരിങ്കല്‍ ക്വാറികള്‍ക്കായി ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കണം ^വെല്‍ഫെയര്‍ പാര്‍ട്ടി
text_fieldsകരിങ്കല്‍ ക്വാറികള്‍ക്കായി ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി തിരുവനന്തപുരം: പട്ടയഭൂമിയില്‍ കരിങ്കല്‍ ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാനായി ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യാനുള്ള ഇടതുസര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. കേരളത്തില്‍ ഇനിയും ലക്ഷക്കണക്കിന് ഭൂരഹിതര്‍ക്ക് ഭൂമിയില്ലാതിരിക്കെയാണ് വ്യവസായമന്ത്രിയുടെ ഒത്താശയോടെ ഇത്തരമൊരു നീക്കം നടക്കുന്നത്. മൂലധനമാഫിയ ശക്തികളുടെ പിടിയിലാണ് പിണറായി സര്‍ക്കാര്‍. പരിസ്ഥിതി പ്രശ്നങ്ങളും പ്രദേശവാസികളുടെ എതിര്‍പ്പും മൂലം അടച്ചുപൂട്ടിയ പട്ടയഭൂമിയിലെ ക്വാറികള്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കാനാണ് ഇപ്പോഴത്തെ നീക്കം. കടുത്ത വരള്‍ച്ചയും വെള്ളക്ഷാമവും സംസ്ഥാനത്താകെയുള്ളപ്പോഴാണ് ഇവ വീണ്ടും തുറപ്പിക്കാന്‍ വ്യവസായമന്ത്രിയും കൂട്ടരും ശ്രമിക്കുന്നത്. കേരളത്തില്‍ നിലവിലുള്ള പരിസ്ഥിതി- ഭൂനിയമങ്ങളുടെ അന്തകരാവുകയാണ് സര്‍ക്കാര്‍. ഈ നിലക്ക് പോയാല്‍ കേരളം ബാക്കിയുണ്ടാകില്ല. ക്വാറി മാഫിയകള്‍ക്കായി ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യാൻ അനുവദിക്കില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു.
Next Story