Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതമിഴ്​നാട്​...

തമിഴ്​നാട്​ സ്​കൗട്ട്​സ്​ ആൻഡ്​ ഗൈഡ്​സ്​ പ്രസിഡൻറായി എച്ച്​. രാജയെ തെരഞ്ഞെടുക്കാനുള്ള നീക്കം വിവാദമാവുന്നു

text_fields
bookmark_border
കോയമ്പത്തൂർ: ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് (തമിഴ്നാട്) പ്രസിഡൻറ് സ്ഥാനത്തേക്കുള്ള ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം എച്ച്. രാജയുടെ സ്ഥാനാർഥിത്വം വിവാദമാവുന്നു. ഡി.എം.കെ വർക്കിങ് പ്രസിഡൻറ് എം.കെ. സ്റ്റാലിനും അണ്ണാ ഡി.എം.കെയിലെ മൂന്ന് സ്വതന്ത്ര എം.എൽ.എമാരും മറ്റു പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും ഇതിനെതിരെ ശക്തമായി രംഗത്തെത്തി. എതിർ സ്ഥാനാർഥികളില്ലാതെ രാജയെ െഎകകണ്ഠ്യേന തെരഞ്ഞെടുക്കാനാണ് നീക്കം നടന്നത്. ഇതി​െൻറ ഭാഗമായി രാജ ഇൗയിടെ സെക്രേട്ടറിയറ്റിലെത്തി മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെയും മറ്റു മന്ത്രിമാരെയും സന്ദർശിച്ച് ചർച്ച നടത്തിയിരുന്നു. എന്നാൽ, മുൻ സംസ്ഥാന വിദ്യാഭ്യാസ ഡയറക്ടർ മണി നാമനിർദേശം നൽകിയത് തിരിച്ചടിയാവുകയായിരുന്നു. മണിയെ പിന്തിരിപ്പിക്കാൻ ഭരണകേന്ദ്രങ്ങളിൽനിന്ന് ശക്തമായ സമ്മർദമുണ്ടായെങ്കിലും മത്സരരംഗത്ത് ഉറച്ചുനിൽക്കുകയായിരുന്നു. സെപ്റ്റംബർ 16നാണ് തെരഞ്ഞെടുപ്പ്. രാജക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്താൻ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ, അധ്യാപകർ ഉൾപ്പെട്ട വോട്ടർമാർമാരോട് വകുപ്പുതലത്തിൽ വാക്കാൽ ഉത്തരവ് പുറപ്പെടുവിച്ചതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. രാജയെ വിജയപ്പിച്ചെടുക്കുന്നതി​െൻറ ഭാഗമായി തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങളിൽ ഭേദഗതികൾ കൊണ്ടുവരാനും ഗൂഢനീക്കം നടക്കുന്നുണ്ട്. വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കുന്ന ബി.ജെ.പി സർക്കാർ ഇപ്പോൾ തമിഴ്നാട് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിൽ കടന്നുകൂടി വിദ്യാർഥികളിൽ ആശയക്കുഴപ്പമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് സ്റ്റാലിൻ പ്രസ്താവനയിൽ ആരോപിച്ചു. മതേതര കാഴ്ചപ്പാടുള്ള വ്യക്തിയായിരിക്കണം ഇൗ പദവിയിൽ തെരഞ്ഞെടുക്കപ്പെടേണ്ടതെന്ന് അണ്ണാ ഡി.എം.കെ സ്വതന്ത്ര എം.എൽ.എമാരായ എസ്. കരുണാസ്, തമീമുൻ അൻസാരി, യു. തനിയരശു എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. അതേസമയം, ത​െൻറ സ്ഥാനാർഥിത്വത്തിന് ബി.ജെ.പിയുമായി ബന്ധമില്ലെന്നും വ്യക്തിപരമായ തീരുമാനമാണിതെന്നും എച്ച്. രാജ വ്യക്തമാക്കി. സ്റ്റാലിൻ ഇതിനെ രാഷ്ട്രീയവത്കരിക്കാനാണ് ശ്രമിക്കുന്നത്. താനും ത​െൻറ പിതാവും സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് രംഗത്ത് സജീവമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story