Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2017 8:19 AM GMT Updated On
date_range 2017-07-18T13:49:12+05:30ദാറുല്‍ഹുദ പ്രവേശനോത്സവം
text_fieldsതിരൂരങ്ങാടി: ദാറുല്‍ഹുദ ഇസ്ലാമിക് സര്‍വകലാശാലയിലെയും ഇതര യു.ജി കോളജുകളിലെയും സെക്കൻഡറി ഒന്നാം വര്‍ഷത്തിലേക്ക് പ്രവേശനം ലഭിച്ച വിദ്യാർഥികളുടെ പ്രവേശനോത്സവത്തിെൻറ സംസ്ഥാനതല ഉദ്ഘാടനം വാഴ്സിറ്റിയില്‍ ചാന്‍സലര്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡൻറ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. വാഴ്സിറ്റിയിലെ സെക്കൻഡറി ഒന്നാം വര്‍ഷത്തിലേക്കും നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ടിലേക്കും മമ്പുറം ഹിഫ്ളുൽ ഖുര്‍ആന്‍ കോളജിലേക്കും പുതുതായി പ്രവേശനം ലഭിച്ച വിദ്യാർഥികള്‍ക്ക് വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ആദ്യവാചകം ചൊല്ലിക്കൊടുത്തു. ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ.എം. സൈതലവി ഹാജി, ഡോ. യു.വി.കെ. മുഹമ്മദ്, യു. ശാഫി ഹാജി, കെ.സി. മുഹമ്മദ് ബാഖവി, സുബൈര്‍ ഹുദവി ചേളാരി എന്നിവർ സംസാരിച്ചു. സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര്, സമസ്ത ജോ. സെക്രട്ടറി പി.പി. ഉമര്‍ മുസ്ലിയാര്, വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര്, മാണിയൂര്‍ അഹ്മദ് മുസ്ലിയാർ, വാവാട് കുഞ്ഞിക്കോയ മുസ്ലിയാർ, സി.എച്ച്. ബാപ്പുട്ടി മുസ്ലിയാര് പറപ്പൂർ, നെല്ലായ കുഞ്ഞിമുഹമ്മദ് മുസ്ലിയാർ, യു.എം. അബ്ദുറഹ്മാന് മുസ്ലിയാര്, മരക്കാര്‍ ഫൈസി നിറമരുതൂർ, സാബിഖലി ശിഹാബ് തങ്ങൾ, അസ്ലം തങ്ങള്‍, എസ്.എം.കെ. തങ്ങള്‍, അബ്ദുറഹ്മാന് ഉണ്ണിക്കോയ തങ്ങൾ, എം.വി. ഇസ്മാഈല്‍ മുസ്ലിയാര് തുടങ്ങിയവര്‍ വിവിധ സ്ഥാപനങ്ങളില്‍ ക്ലാസ് ഉദ്ഘാടനം നിര്‍വഹിച്ചു.
Next Story