Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightpgi1 mt

pgi1 mt

text_fields
bookmark_border
ജീവനക്കാരില്ല; പരപ്പനങ്ങാടി നഗരസഭ പ്രവർത്തനം താളംതെറ്റി പരപ്പനങ്ങാടി: ജീവനക്കാർ കൂട്ടമായി സ്ഥലം മാറിപ്പോയതോടെ പരപ്പനങ്ങാടി നഗരസഭ അനാഥം.- 45 ജീവനക്കാർ വേണ്ടിടത്ത് രണ്ട് ശുചീകരണ തൊഴിലാളികൾ ഉൾപ്പെടെ ആറ് ജീവനക്കാർ മാത്രമേ ശനിയാഴ്ച ഉണ്ടായിരുന്നുള്ളൂ. ബി.പി.എൽ കാർഡുമായി ബന്ധപ്പെട്ട് നിരവധി മത്സ്യത്തൊഴിലാളികൾ അടക്കമുള്ളവർ നഗരസഭയിൽ എത്തിയെങ്കിലും ജീവനക്കാരില്ലാത്തത് കാരണം ഏറെ ബുദ്ധിമുട്ടി. നികുതി അടക്കേണ്ടതില്ലെന്ന സർട്ടിഫിക്കറ്റ് ലഭിക്കാനാണ് ഭൂരിഭാഗം പേരും ഒാഫിസിൽ എത്തുന്നത്. ദൂരസ്ഥലങ്ങളിൽനിന്ന് വരുന്നവരാണ് നഗരസഭ ഒാഫിസിൽ കൂടുതലും ഉണ്ടായിരുന്നത്. ഇവരിൽ ഒട്ടുമിക്ക ഉദ്യോഗസ്ഥരും സ്ഥലം മാറിപ്പോയതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ഒരു മാസമായി സെക്രട്ടറിയുമില്ല. ജീവനക്കാരില്ലാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി കൗൺസിലർമാർ ശനിയാഴ്ച നഗരസഭ കാര്യാലയത്തിന് മുന്നിൽ പ്രകടനം നടത്തി. കൗൺസിലർമാരായ പി.വി. തുളസീദാസ്, പി. ശ്രീധരൻ, അംബിക മോഹൻരാജ്, പി. ജഗന്നിവാസൻ, ഉള്ളേരി ഷാജി, കെ.പി. വത്സരാജ് എന്നിവർ നേതൃത്വം നൽകി. ഫോട്ടോ:1. പരപ്പനങ്ങാടി നഗരസഭ ഓഫിസ്‌ 2. നഗരസഭയിൽ ഒഴിഞ്ഞുകിടക്കുന്ന കസേര
Show Full Article
TAGS:LOCAL NEWS 
Next Story