Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്കൂട്ടറിൽ കറങ്ങി...

സ്കൂട്ടറിൽ കറങ്ങി മദ്യം വിൽക്കുന്നയാൾ വലയിൽ

text_fields
bookmark_border
അരീക്കോട്: സ്കൂട്ടറിൽ കറങ്ങി മദ്യം വിൽക്കുന്നയാൾ അരീക്കോട് പൊലീസി​െൻറ വലയിലായി. ഓർഡർ തരുന്നവർക്കും സ്ഥിരം മദ്യപാനികൾക്കും സ്കൂട്ടറിൽ മദ്യം എത്തിക്കുന്ന സൗത്ത് പുത്തലം പാറായിച്ചാലിൽ സതീഷിനെയാണ് (28) പൊലീസ് തൊണ്ടിയോടെ പിടികൂടിയത്. രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. നാല് ലിറ്റർ മദ്യമാണ് ഇയാളിൽനിന്ന് പിടികൂടിയത്. സീറ്റിനടിയിൽ കുപ്പികൾ ഒളിപ്പിച്ച് ആവശ്യക്കാർക്ക് മദ്യമെത്തിക്കുന്ന രീതിയാണ് ഇയാളുടേത്. എസ്.ഐ സിനോദ്, സിവിൽ പൊലീസ് ഓഫിസർമാരായ മനോജ്, ഗിരീഷ് എന്നിവരാണ് പ്രതിയെ വലയിലാക്കിയത്. കഴിഞ്ഞ ദിവസം ബേക്കറി കച്ചവടത്തി​െൻറ മറവിൽ ഹാൻസടക്കമുള്ള ലഹരിവസ്തുക്കൾ വിദ്യാർഥികൾക്ക് വിറ്റ ഉഗ്രപുരം നടുവിലക്കണ്ടി അബ്ദുറഹ്മാനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് ദിവസംമുമ്പ് വാഹന പരിശോധനക്കിടെ ഒന്നേകാൽ കിലോ കഞ്ചാവുമായി ഊർങ്ങാട്ടിരി സ്വദേശി സമജു അറസ്റ്റിലായിരുന്നു. വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് കഞ്ചാവ് വിൽപനയും നടത്തിയത്. കഴിഞ്ഞ മാസം സ്കൂട്ടറിൽ ലഹരി വസ്തുക്കൾ കടത്തിയ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയും കഞ്ചാവ് ഉപയോഗിച്ചതിന് ഏതാനും സ്കൂൾ വിദ്യാർഥികളും പൊലീസി​െൻറ പിടിയിലായിരുന്നു. പെൺകുട്ടിയെ പിതാവ് ലഹരിക്കടത്തിനായി ഉപയോഗിക്കുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story