Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅരക്കിണറിൽ സ്വർണം...

അരക്കിണറിൽ സ്വർണം കവർന്ന കേസ്; അന്വേഷണം ഊർജിതമാക്കി

text_fields
bookmark_border
ബേപ്പൂർ: അരക്കിണർ ചാക്കീരിക്കാട് പറമ്പ് മഞ്ഞറോടൻ ഷഹർബാനുവി​െൻറ വീട്ടിൽനിന്ന് രണ്ട് പവനും 10,000 രൂപയും കവർന്ന കേസിൽ അന്വേഷണം ഊർജിതമാക്കി. അടുക്കളവാതിലി​െൻറ ടവർ ബോൾട്ട് തകർത്താണ് കള്ളൻ കഴിഞ്ഞദിവസം വീടിനകത്ത് കയറിയത്. അലമാരയിൽ സൂക്ഷിച്ച സ്വർണാഭരണവും പണമടങ്ങിയ പഴ്സും കവർന്നെടുത്തതിന് ശേഷം രക്ഷപ്പെടുവാനുള്ള ശ്രമത്തിനിടെ മോഷ്ടാവി​െൻറ കാൽ, ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയുടെ ദേഹത്ത് തട്ടിയപ്പോഴാണ് വീട്ടുകാർ വിവരമറിയുന്നത്. അഡീഷനൽ എ.എസ്.ഐ കെ. സദാനന്ദ​െൻറ നേതൃത്വത്തിൽ ബേപ്പൂർ പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story