Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2017 5:33 AM GMT Updated On
date_range 2017-11-06T11:03:00+05:30പണ്ഡിറ്റ് കറുപ്പൻ കേരളത്തിെൻറ ലിങ്കൺ ^ കേന്ദ്ര മന്ത്രി
text_fieldsപണ്ഡിറ്റ് കറുപ്പൻ കേരളത്തിെൻറ ലിങ്കൺ - കേന്ദ്ര മന്ത്രി പറവൂർ: സാമൂഹികപരിഷ്കർത്താവ്, വിപ്ലവപോരാളി, അധഃസ്ഥിതരുടെ ഉന്നമനത്തിന് വേണ്ടി പോരാടുകയും ജീവിതം ഉഴിഞ്ഞുെവച്ച കവിതിലകൻ പണ്ഡിറ്റ് കെ.പി. കറുപ്പൻ കേരളത്തിെൻറ എബ്രഹാം ലിങ്കൺ ആണെന്ന് കേന്ദ്ര ശിശുക്ഷേമ, വനിത, ന്യൂനപക്ഷ വകുപ്പ് സഹമന്ത്രി ഡോ.വീരേന്ദ്രകുമാർ കാട്ടിക് . അഖില കേരള ധീവരസഭ പറവൂർ താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച കവിതിലകൻ പണ്ഡിറ്റ് കെ.പി. കറുപ്പെൻറ 132-ാം ജന്മദിന സമ്മേളനവും, അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ പിന്നാക്കക്കാർക്ക് വേണ്ടി നിരവധി പദ്ധതികൾ ആവിഷ്കരിച്ച് വരുകയാണ്. ധീവര സമുദായത്തെ പട്ടികജാതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം അനുഭാവപൂർവം പരിഗണിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ധീവരസഭ താലൂക്ക് പ്രസിഡൻറ് കെ. ഭഗവത് സിങ് അധ്യക്ഷത വഹിച്ചു. ഭാരത് ജ്യോതി അവാർഡ് ജേതാവ് വി.ദിനകരനെ ചടങ്ങിൽ െവച്ച് നഗരസഭ ചെയർമാൻ രമേഷ് കുറുപ്പ് ആദരിച്ചു. പ്രഫ. കെ.വി. തോമസ് എം. പി മുഖ്യാതിഥിയായിരുന്നു. ധീവരസഭ സംസ്ഥാന പ്രസിഡൻറ് കെ.കെ. രാധാകൃഷ്ണൻ പ്രശസ്തവ്യക്തികളെ ആദരിച്ചു. ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം പി.കെ. സുധാകരൻ, ടി.കെ. സോമനാഥൻ, ഭൈമി വിജയൻ, എ.വി. വാരിജാക്ഷൻ, ശ്രീരാജ് നെടുങ്ങാട് എന്നിവർ സംസാരിച്ചു. കെ.കെ.തമ്പി സ്വാഗതവും മഞ്ജുള മുരുകൻ നന്ദിയും രേഖപ്പെടുത്തി.
Next Story