Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഭിന്നശേഷി ദിനാചരണം:...

ഭിന്നശേഷി ദിനാചരണം: കുട്ടികളും അധ്യാപകരും വിഷ്ണുവിെൻറ വീട്ടിൽ ഒത്തുകൂടി

text_fields
bookmark_border
കൂത്താട്ടുകുളം: ലോക ഭിന്നശേഷി ദിനത്തിൽ ശാരീരിക വിഷമതകളോട് പൊരുതി പത്താം ക്ലാസിൽ ഉന്നത വിജയം നേടിയ വിഷ്ണു മനോഹര‍​െൻറ വീട്ടിൽ കുട്ടികളും അധ്യാപകരും ഒത്തുകൂടി. കൂത്താട്ടുകുളം ബി.ആർ.സിയുടെ നേതൃത്വത്തിൽ നടത്തുന്ന ഭിന്നശേഷി വാരാചരണ പ്രചാരണ ജാഥയുടെ ദീപശിഖയിൽ വിഷ്ണു തിരി തെളിച്ചു. വിഷ്ണുവിന് പഠിക്കാനാവശ്യമായ മേശയും കസേരയും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ കൂത്താട്ടുകുളം റോട്ടറി ക്ലബ് നൽകി. ഇലഞ്ഞി മാത്യു ജോസ് എൻഡോവ്മ​െൻറ് വിതരണവും നടന്നു. ജില്ല പ്രോഗ്രാം ഓഫിസർ വിജയകുമാർ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡൻറ് ഡോ. സിജു വലിയകുളങ്ങര, സെക്രട്ടറി അരുൺജോയി, ഇ.എം. വർഗീസ്, ബി.പി.ഒ കെ.എം. സുജാത, ഷൈല സിറിയക്, നിധി ജോസ്, റെയ്നിമോൾ കുര്യൻ, രക്ഷാകർതൃ പ്രതിനിധി വി.എ. രവി എന്നിവർ സംസാരിച്ചു. ഒന്നിച്ചൊന്നായ്, സാമൂഹ്യ ഉൾച്ചേരൽ പരിപാടി, രക്ഷകർത്താക്കൾക്കായി സെമിനാർ, വീടുകളിൽ ഇരുന്ന് പഠനം നടത്തുന്ന കുട്ടികൾക്ക് പുസ്തക ചങ്ങാതി ലൈബ്രറി എന്നീ പരിപാടികളും വിവിധ ദിവസങ്ങളിലായി നടക്കും. വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് ഫിസിയൊ തെറാപ്പി സ​െൻറർ വാർഷികത്തോടെ പരിപാടികൾ സമാപിക്കും. സ്വപ്നക്കൂടിന് കൈത്താങ്ങുമായി വിദ്യാർഥികൾ കൂത്താട്ടുകുളം: നഗരസഭയിലെ കുടുംബശ്രീ പ്രവർത്തകർ സ്വപ്നക്കൂട് പദ്ധതി പ്രകാരം പണിയുന്ന വീട് നിർമാണത്തിന് കൈത്താങ്ങുമായി കുട്ടികൾ. കൂത്താട്ടുകുളം ഗവ.യു.പി സ്കൂളിലെ കുട്ടികൾ സഹായഹസ്തം പദ്ധതിയുടെ ഭാഗമായി സമാഹരിച്ച 25,000 രൂപ നഗരസഭ വിദ്യാഭ്യാസ സമിതി അധ്യക്ഷൻ സി.എൻ. പ്രഭകുമാറിന് കൈമാറി. നിർമാണത്തിന് സഹകരിക്കണമെന്ന അപേക്ഷ കുട്ടികളുടെ പാർലമ​െൻറ് അംഗീകരിച്ച് രണ്ടു ബുധനാഴ്ചകളിലായി നടത്തിയ പ്രവർത്തനത്തിലൂടെയാണ് തുക സമാഹരിച്ചത്. യോഗത്തിൽ പി.ടി.എ പ്രസിഡൻറ് ജോമോൻ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. കൗൺസിലർ പി.സി. ജോസ്, ലിനു മാത്യു, എൽ. വസുമതി അമ്മ, ബി.പി.ഒ കെ.എം. സുജാത, പ്രധാനാധ്യാപിക ആർ. വത്സലാ ദേവി, കെ.എം. ജയൻ, വി.എ. രവി, സി.പി. രാജശേഖരൻ, നീന തോമസ്, പി.കെ. ശാലിനി ബായ്, കൺവീനർ സ്മിത, സ്കൂൾ ലീഡർ അഭിനവ് പി. അനൂപ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story