Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകേരളത്തിലെ...

കേരളത്തിലെ വികസനത്തിന്​ കാരണം വിദ്യാഭ്യാസ പുരോഗതി ^ടി.പദ്​മനാഭൻ

text_fields
bookmark_border
കേരളത്തിലെ വികസനത്തിന് കാരണം വിദ്യാഭ്യാസ പുരോഗതി ^ടി.പദ്മനാഭൻ കൂത്തുപറമ്പ്: രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലൊന്നും കാണാത്ത മാറ്റം കേരളത്തിൽ ഉണ്ടായതിന് പിന്നിൽ വിദ്യാഭ്യാസ മേഖലയിലെ പുരോഗതിയാണെന്ന് കഥാകൃത്ത് ടി. പദ്മനാഭൻ. പാട്യം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതീയമായ വേർതിരിവുകളില്ലാതെ എല്ലാവർക്കും വിദ്യാഭ്യാസം ലഭിക്കുന്ന സ്ഥലമായി കേരളം മാറിയെന്നും കേരളത്തിൽ മാത്രമാണ് വിദ്യാഭ്യാസ മേഖലക്ക് ഇത്ര പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. എം. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ടി. രാജൻ, പ്രധാനാധ്യാപകൻ എം. ജനാർദനൻ, എൻ. സതീന്ദ്രൻ, കെ. പ്രവീൺ കുമാർ, വി. രാജൻ മാസ്റ്റർ, കെ.കെ. മോഹനൻ, കെ. ഷിംന തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story