Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപുതിയ കോഴ്​സുകൾ;...

പുതിയ കോഴ്​സുകൾ; മാധ്യമ പഠന മേഖലയെ തഴഞ്ഞതിൽ പ്രതിഷേധം

text_fields
bookmark_border
തിരുവനന്തപുരം: സംസ്​ഥാനത്തെ കോളജുകളിൽ പുതിയ കോഴ്​സുകൾ തുടങ്ങുന്നതിനുള്ള വിദഗ്​ധസമിതി റിപ്പോർട്ടിൽ മാധ്യമ, അനുബന്ധ പഠന മേഖലകളെ തഴഞ്ഞതിനെതിരെ വിമർശനം. എം.ജി സർവകലാശാല വൈസ്​ ചാൻസലർ ഡോ. സാബുതോമസ്​ അധ്യക്ഷനായ സമിതി സമർപ്പിച്ച റിപ്പോർട്ടിൽ 200ഒാളം പുതിയ വിഷയ മേഖലകൾ ശിപാർശ ചെയ്​തെങ്കിലും മാധ്യമപഠന മേഖലയെ അവഗണിക്കുകയായിരു​െന്നന്നാണ്​ ആക്ഷേപം. ഇതിനെതിരെ ഇൗ മേഖലയിലെ അധ്യാപകരും ഗവേഷകരും വിദ്യാർഥികളും അടങ്ങുന്ന സംഘം മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിനും നിവേദനം നൽകിയിട്ടുണ്ട്​. നാല്​ വർഷം ദൈർഘ്യമുള്ള ബിരുദ ​ഒാണേഴ്​സ്​ കോഴ്​സുകളും പി.ജി കോഴ്​സുകളും ശിപാർശ ചെയ്​തതിൽ ഒന്നിൽപോലും മാധ്യമ മേഖലയിലെ പഠന സാധ്യതകൾ ഉൾപ്പെടുത്തിയിട്ടില്ല. സോഷ്യൽ മീഡിയ ജേണലിസം എന്ന പരാമർശം മാത്രമാണ്​ റിപ്പോർട്ടിലുള്ളത്​. പത്രം, ടെലിവിഷൻ, സിനിമ, ഫോ​േട്ടാഗ്രാഫി, പബ്ലിക്​ റിലേഷൻസ്​, പരസ്യം തുടങ്ങിയ മേഖലകളിൽ തൊഴിൽ ലഭിക്കാൻ മാധ്യമപഠന കോഴ്​സ്​ പഠിച്ചിറങ്ങിയവരെയാണ്​ പരിഗണിക്കാറുള്ളത്​. സംസ്​ഥാനത്ത നൂറോളം ഹയർ സെക്കൻഡറി സ്​കൂളുകളിൽ ജേണലിസം കോഴ്​സ്​ പഠിപ്പിക്കുകയും ഇതുവഴി 5500 വിദ്യാർഥികൾ ബിരുദപഠന മേഖലയിലേക്ക്​ എത്തുന്നുമുണ്ട്​. എന്നാൽ സർക്കാർ മേഖലയിൽ കൽപറ്റ ഗവ. കോളജിൽ മാത്രമാണ്​ ബി.എ മാസ്​ കമ്യൂണിക്കേഷൻ ആൻഡ്​ ജേണലിസം ബിരുദ കോഴ്​സുള്ളത്​. മാധ്യമപഠനം വിപുലപ്പെടുത്തുമെന്ന എൽ.ഡി.എഫ്​ സർക്കാറി​ൻെറ പ്രകടനപത്രികയിലെ വാഗ്​ദാനത്തിന്​ നിരക്കുന്നതല്ല വിദഗ്​ധസമിതി റിപ്പോർട്ടിലെ അവഗണനയെന്നും സർക്കാറിന്​ സമർപ്പിച്ച നിവേദനത്തിൽ പറയുന്നു.
Show Full Article
TAGS:
Next Story