Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബൂത്ത്​ കെട്ടിടത്തിന്​ ...

ബൂത്ത്​ കെട്ടിടത്തിന്​ പിന്നിൽ മദ്യപിച്ചു; റിട്ടേണിങ് ഓഫിസർ അറസ്​റ്റിൽ

text_fields
bookmark_border
റാന്നി: വോട്ടെടുപ്പിനുശേഷം ബൂത്ത് കെട്ടിടത്തിന് പിന്നില്‍ മദ്യപിച്ചതിന്​ അസിസ്​റ്റൻറ്​ റിട്ടേണിങ് ഓഫിസറെ പൊലീസ് അറസ്​റ്റ്​ ചെയ്തു. വെച്ചൂച്ചിറ കോളനി ഗവ.ഹയര്‍ സെക്കൻഡറി സ്കൂളിലെ ബൂത്തില്‍ സന്ദര്‍ശനത്തിന് എത്തിയ വെച്ചൂച്ചിറ പഞ്ചായത്ത് സെക്രട്ടറിയാണ് അറസ്​റ്റിലായത്. വോട്ടെടുപ്പിനുശേഷം സ്കൂള്‍ കെട്ടിടത്തിന് പിന്നിലിരുന്ന് മദ്യപിച്ചത്​ ​ശ്രദ്ധയിൽപെട്ട നാട്ടുകാര്‍ ചേര്‍ന്ന് തടഞ്ഞ്​ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ വെച്ചൂച്ചിറ പൊലീസ് ഇദ്ദേഹത്തെ അറസ്​റ്റ്​ ചെയ്​തു. ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയ ശേഷം രാത്രി വൈകി ജാമ്യത്തില്‍ വിട്ടു. റിപ്പോര്‍ട്ട് തയാറാക്കി വരണാധികാരിക്കും കലക്ടര്‍ക്കും നല്‍കുമെന്ന് പൊലീസ് അറിയിച്ചു.
Show Full Article
TAGS:
Next Story