Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആരോപണം...

ആരോപണം രാഷ്​ട്രീയപ്രേരിതം -പഞ്ചായത്ത്​

text_fields
bookmark_border
അഞ്ചരക്കണ്ടി: നിർമാണത്തിലിരിക്കുന്ന ആശുപത്രി കെട്ടിടം തകർന്നതുമായി ബന്ധപ്പെട്ട് ചിലർ ഉന്നയിക്കുന്ന ആരോപണം രാഷ്​ട്രീയപ്രേരിതവും വസ്​തുതാവിരുദ്ധവുമാണെന്ന് അഞ്ചരക്കണ്ടി പഞ്ചായത്ത്‌ അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്​ത കെട്ടിടം തകർന്നെന്ന രീതിയിൽ വരെ വാർത്ത നൽകി. കഴിഞ്ഞ ആഗസ്​റ്റ്​ മൂന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്​തത് അഞ്ചരക്കണ്ടി പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതി​ൻെറ ഉദ്ഘാടനമാണ്. എന്നാൽ, 2019-20ലെ ജനകീയാസൂത്രണ പദ്ധതിയിൽപെടുത്തി നിർമിക്കുന്ന കെട്ടിടത്തി​ൻെറ ഒരുഭാഗമാണ് കരാറുകാര​ൻെറ അശ്രദ്ധ കാരണം ഈ മാസം 24ന് തകർന്നത്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്​ത എഫ്.എച്ച്​.സി പദവിയും ഈ കെട്ടിടവും തമ്മിൽ ഒരു ബന്ധവുമില്ല. എൻ.എച്ച്​.എമ്മി​ൻെറ സ്​കീമിൽ ഉൾപ്പെടുത്തി ലഭിച്ച തുക പൂർണമായും ഇവിടെ ചെലവഴിച്ചിട്ടുണ്ടെന്നും ആർക്ക് വേണമെങ്കിലും പരിശോധിക്കാമെന്നും അധികൃതർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ പഞ്ചായത്ത്‌ പ്രസിഡൻറ്‌ ടി.വി. സീത, വൈസ് പ്രസിഡൻറ്‌ പി.പി. സുരേന്ദ്രൻ, സെക്രട്ടറി ജി.പി. രതീഷ്, സ്​റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്​സൻ കെ. ഷീജ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:
Next Story