65 പേർക്ക്​ കോവിഡ്​ നെഗറ്റിവ്​

നെടുമങ്ങാട്: ചുള്ളിമാനൂർ സ്വദേശി വ്യാപാരിയുടെയും മണലിവിള സ്വദേശിയുടെയും സമ്പർക്കപ്പട്ടികയുമായി ബന്ധപ്പെട്ട് ആനാട് ബഡ്സ് സ്കൂളിൽ 67 പേർക്ക് ടെസ്​റ്റ്​ നടത്തിയതിൽ 65 പേർ കോവിഡ്​ നെഗറ്റിവും രണ്ടു പേർ പോസിറ്റിവുമായി. മണലിവിള സ്വദേശിയുടെ സഹോദരൻ 36 വയസ്സുള്ള യുവാവിനും ചുള്ളിമാനൂർ ടോൾ ജങ്​ഷനിൽ പ്രഫഷനൽ സ്​റ്റോർ നടത്തുന്ന 48 വയസ്സുള്ള സ്ത്രീക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അതോടൊപ്പം രോഗലക്ഷണമുള്ളവർക്കും സമ്പർക്കത്തിലുള്ളവർക്കും വെള്ളിയാഴ്​ച ആനാട് ബഡ്സ് സ്കൂളിൽ റാപിഡ് നടത്തുന്നതിന് ഗ്രാമപഞ്ചായത്ത് സംവിധാനം ഒരുക്കി. മണലിവിള കോളനിയും മൈലമൂട് കോളനിയും ചുള്ളിമാനൂര്‍ ജങ്​ഷനിലെ സ്ഥാപനങ്ങളും അണുമുക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.