തൃശൂരിൽ ആദ്യ മൂന്ന് മണിക്കൂറിൽ 18 ശതമാനം ​പോളിങ്; നാട്ടികയിൽ വോട്ടിങ് മെഷീൻ തകരാർ

തൃശൂർ: ത​ദ്ദേശ തെര​ഞ്ഞെടുപ്പിൽ തൃശൂർ ജില്ലയിൽ ആദ്യ മൂന്ന് മണിക്കൂറിൽ 18.09 ശതമാനം പോളിങ്. രാവിലെ ഏഴ് മുതൽ പത്ത് വരെ 4,98,282 പേരാണ് വോട്ട് ചെയ്തത്.

രാവിലെ തന്നെ വോട്ട് ചെയ്തവരിൽ കൂടുതലും പുരുഷൻമാരാണ്. 2,55, 851 പുരുഷൻമാർ പത്ത് മണിക്കുള്ളിൽ വോട്ട് രേഖപ്പെടുത്തി. മൊത്തം പുരുഷ വോട്ടർമാരുടെ 19.89 ശതമാനമാണ് വോട്ട് ചെയ്തത്. 2,42,429 സ്ത്രീകളാണ് വോട്ട് ചെയ്തത്. 16.51 ശതമാനമാണ് സ്ത്രീകൾ വോട്ട് ചെയ്തത്.

നാട്ടിക സെൻട്രൽ യു.പി സ്കൂളിലെ വോട്ടിങ് മെഷീൻ തകരാറിലായി. നാട്ടിക 17ാം ബൂത്തിൽ യന്ത്രതകരാറായത്. പോളിങ് രണ്ട് തവണ തടസ്സപ്പെട്ടു.

Update: 2025-12-11 04:59 GMT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Linked news