ഒന്നും പറയാനില്ലാത്തതിനാൽ ലൈംഗികവിവാദങ്ങൾ ഉന്നയിക്കുന്നു- മുല്ലപ്പള്ളി



വടകര: സംസ്ഥാനത്ത് സർക്കാറിന് ഭരണനേട്ടങ്ങൾ പറയാൻ കഴിയാത്തത് കൊണ്ടാണ് ലൈംഗിക വിവാദങ്ങൾ ഉന്നയിക്കുന്നതെന്ന് മുൻ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ചോമ്പാല എൽ.പി സ്കുളിലെ ബൂത്തിൽ വോട്ടുരേഖപ്പെടുത്തിയ​ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ശബരിമല സ്വർണക്കൊള്ളയും പത്ത് വർഷത്തെ ഇടത് സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്ക് എതിരെ ജനരോഷവും​ തെരഞ്ഞെടുപ്പിൽ ഫലിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. 

Update: 2025-12-11 04:17 GMT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Linked news