ആദ്യ റൗണ്ടിൽ കരുത്തുകാട്ടി അൻവർ; യു.ഡി.എഫിന്‍റെ ലീഡ് കുറച്ചു

നിലമ്പൂർ: നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലിൽ ആദ്യ റൗണ്ട് ഫലം പുറത്തുവരുമ്പോൾ കരുത്തുകാട്ടി മുൻ എം.എൽ.എയും സ്വതന്ത്ര സ്ഥാനാർഥിയുമായ പി.വി. അൻവർ. മൂന്നാംസ്ഥാനത്താണെങ്കിലും നിർണായക വോട്ടുകൾ അൻവർ സ്വന്തമാക്കി.

നിലവിലെ ഫലസൂചനപ്രകാരം ആര്യാടൻ ഷൗക്കത്ത് -7683, എം. സ്വരാജ് -6440, അൻവർ -2866, എൻ.ഡി.എ -117 എന്നിങ്ങനെയാണ് വോട്ട് നില. ആദ്യം വോട്ടെണ്ണിയ വഴിക്കടവിൽ അൻവറിന് ലഭിച്ച വോട്ടുകൾ യു.ഡി.എഫ് സ്ഥാനാർഥിയുടെ ലീഡ് കുറച്ചെന്നാണ് വിലയിരുത്തൽ.

യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് മുന്നിട്ടുനിൽക്കുന്നതോടെ പ്രവർത്തകർ ആഹ്ലാദത്തിലാണ്. ചു​ങ്ക​ത്ത​റ മാ​ർ​ത്തോ​മാ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാണ് വോട്ടെണ്ണൽ നടക്കുന്നത്. 

Update: 2025-06-23 03:27 GMT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Linked news