ഇടുക്കി ഡാമിൽ റെഡ്​ ​അലർട്ട്, നാളെ രാവിലെ 11ന് തുറക്കും; തീരങ്ങളിൽ കനത്ത ജാഗ്രത

കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടറുകൾ ഉയർത്താൻ തീരുമാനം. നാളെ രാവിലെ 11 മണിക്ക് രണ്ടു​ ഷട്ടറുകൾ 50 സെ.മീ വീതം ഉയർത്തി സെക്കന്‍റിൽ ഒരു ലക്ഷം ലിറ്റർ വെള്ളം ഒഴുക്കിവിടാനാണ്​ തീരുമാനം. ഇന്ന്​ വൈകീട്ട്​ ആറു മണിയോടെ ഡാമിൽ റെഡ്​ ​അലേർട്ട്​ പ്രഖ്യാപിക്കും. വൃഷ്​ടി പ്രദേശത്ത്​ കനത്ത മഴ തുടരുന്നതിനാലാണ് ജില്ലാ ഭരണകൂടത്തിന്‍റെ​ അടിയന്തര തീരുമാനം.

Update: 2021-10-18 12:46 GMT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Linked news