പുതിയവീട്ടിൽ നിന്നും ഗൃഹോപകരണങ്ങൾ കവർന്നു

കിളിമാനൂർ: ഗൃഹപ്രവേശനം കഴി ഞ്ഞശേഷം തുടർ പണിനടന്നുകൊ ണ്ടിരിക്കുന്ന വീട്ടിൽ മോഷണം. ഒരു ലക്ഷം രൂപയോളം വിലവരുന്ന ഇല ക്ട്രിക് ഉപകരണങ്ങൾ നഷ്ടപ്പെട്ട തായി പരാതി. പോങ്ങനാട് എസ്.എസ് ഭവനിൽ നൗഫൽ കല്ലമ്പലം റോഡിൽ കാട്ടു ചന്തയിൽ പുതുതായി നിർമ്മിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്. നൗഫ ലും കുടുംബവും ക്വാറന്റയിനെ തുടർ ന്ന് കുറച്ച് ദിവസങ്ങളായി ഈ വീട്ടി ലേക്ക് പോകാറില്ലായിരുന്നു. കഴി ഞ്ഞദിവസം വീടിന്റെ കതക് തുറന്നു കിടക്കുന്നത് കണ്ട നൗഫലിന്റെ ഭാര്യ പിതാവ് ചെന്ന് നോക്കുമ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഇല ക്ട്രിക് ഉപകരണങ്ങളും, ബാത്ത്റൂം ഫിറ്റിംഗ്സും, എൽ.ഇ.ഡി ബൾബുക ളുമടക്കം മോഷണം പോയതിൽപെ ടുന്നു. നാല് മാസം മുൻപ് സമാന മായ രീതിയിൽ മോഷണം അയൽ വീടുകളിലും നടന്നതായി നൗഫൽ പറയുന്നു. കിളിമാനൂർ പൊലീസിൽ പരാതി നൽകി.
Update: 2021-11-20 13:17 GMT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Linked news