മരിച്ചവരുടെ കുടുംബങ്ങൾക്ക്​ രണ്ടു ലക്ഷം രൂപ കേന്ദ്രസഹായം

ന്യൂഡൽഹി: ഇടുക്കി രാജമലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ലക്ഷം രൂപ വീതം ആശ്വാസധനം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകും. പ്രധാനമന്ത്രിയുടെ പ്രകൃതിക്ഷോഭ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക നൽകുന്നത്.

രാജമല ദുരന്തത്തിൽ നരേന്ദ്രമോദി ദുഃഖം പ്രകടിപ്പിച്ചു. ദുരന്തത്തിന് ഇരയായ കുടുംബങ്ങളുടെ വേദന പങ്കിടുന്നതായി അദ്ദേഹം പറഞ്ഞു. ദുരിതബാധിതരെ സഹായിക്കാൻ എൻ.ഡി.ആർ.എ-ഫും ഭരണകൂടവും എല്ലാ സഹായവും ഒരുക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ദുരന്തത്തിൽ വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ദുഃഖം പ്രകടിപ്പിച്ചു. അഭ്യർഥന പ്രകാരം രക്ഷാ പ്രവർത്തനങ്ങൾക്ക് ഏറ്റവും പെട്ടെന്ന് ഹെലികോപ്ടറുകൾ ഏർപ്പെടുത്തിയതിന് പ്രതിരോധ സഹമന്ത്രി ശ്രീപദ് നായികിനെ അദ്ദേഹം നന്ദി അറിയിച്ചു. 

Update: 2020-08-07 13:44 GMT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Linked news