Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇ​റാ​ൻ മോ​ചി​പ്പി​ച്ച...

ഇ​റാ​ൻ മോ​ചി​പ്പി​ച്ച അ​മേ​രി​ക്ക​ക്കാ​ർ നാ​ട്ടി​ലെ​ത്തി

text_fields
bookmark_border
Welcome Home: 5 Americans Freed By Iran Arrive In US
cancel

വാ​ഷി​ങ്ട​ൺ: ഇ​റാ​ൻ മോ​ചി​ത​രാ​ക്കി​യ അ​ഞ്ച് അ​മേ​രി​ക്ക​ക്കാ​ർ നാ​ട്ടി​ലെ​ത്തി. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് ഇ​വ​രെ​യും വ​ഹി​ച്ചു​ള്ള വി​മാ​നം വി​ർ​ജീ​നി​യ​യി​ലെ ഫോ​ർ​ട്ട് ബെ​ൽ​വോ​യി​റി​ൽ ഇ​റ​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം അ​ഞ്ചു​പേ​രും ഇ​റാ​നി​ൽ​നി​ന്ന് ദോ​ഹ​യി​ലെ​ത്തി​യി​രു​ന്നു. ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കു​ന്ന​തി​നു​ള്ള ക​രാ​റി​െ​ന്റ ഭാ​ഗ​മാ​യി ദ​ക്ഷി​ണ കൊ​റി​യ​യി​ൽ ത​ട​ഞ്ഞു​വെ​ച്ച ഇ​റാ​െ​ന്റ 600 കോ​ടി ഡോ​ള​ർ ദോ​ഹ​യി​ലെ ബാ​ങ്കു​ക​ളി​​ലേ​ക്ക് അ​യ​ച്ചി​രു​ന്നു.

മോ​ചി​ത​രാ​യ​വ​ർ ഇ​റാ​നി​യ​ൻ-​യു.​എ​സ് പൗ​ര​ന്മാ​രാ​ണ്. ഇ​വ​രെ വി​ട്ട​യ​ച്ച​തി​നു പ​ക​ര​മാ​യി അ​മേ​രി​ക്ക​ൻ ജ​യി​ലി​ൽ ക​ഴി​ഞ്ഞ അ​ഞ്ച് ഇ​റാ​ൻ​കാ​രെ​യും വി​ട്ട​യ​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​വ​രി​ൽ മൂ​ന്നു​പേ​ർ ഇ​റാ​നി​ലേ​ക്ക് പോ​കാ​ൻ വി​സ​മ്മ​തി​ച്ചു.

വി​മാ​ന​ത്തി​ൽ​നി​ന്ന് പു​റ​ത്തേ​ക്ക് വ​ന്ന അ​ഞ്ചു പേ​രെ​യും കു​ടും​ബാം​ഗ​ങ്ങ​ൾ ആ​ലിം​ഗ​നം ചെ​യ്ത് ​സ്വീ​ക​രി​ച്ച​ത് വി​കാ​ര​നി​ർ​ഭ​ര രം​ഗ​ങ്ങ​ളാ​ണ് സൃ​ഷ്ടി​ച്ച​ത്. വി​മാ​ന​ത്തി​ൽ ര​ണ്ട് കു​ടും​ബാം​ഗ​ങ്ങ​ൾ, അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റി​െ​ന്റ ദൂ​ത​ൻ റോ​ഗ​ർ കാ​ർ​സ്റ്റെ​ൻ​സ്, ഇ​റാ​നി​ലേ​ക്കു​ള്ള പ്ര​​ത്യേ​ക ഉ​പ​പ്ര​തി​നി​ധി അ​ബ്രാം പാ​ലേ എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iranamerican
News Summary - "Welcome Home": 5 Americans Freed By Iran Arrive In US
Next Story