MARKET RATES
pavan 20,080.00
gram 2,510.00
സ്വര്‍ണവിലയില്‍ മാറ്റമില്ല പവന് 20,080 രൂപ

കൊച്ചി: മാസാംരഭത്തില്‍ സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയ വില കുറവ് രണ്ടാം ദിവസവും തുടരുന്നു. പവന് 20,080 രൂപയിലും ഗ്രാമിന് 2,510 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച 20,080 രൂപയായിരുന്നു പവന്‍ വില. ചൊവ്വാഴ്ച ഈ വില തുടരുകയായിരുന്നു.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 0.74 ഡോളര്‍ കുറഞ്ഞ് 1,137.95 ഡോളറിലെത്തി.

CURRENCYCONVERTER
Source: ExchangeRates.org.uk
സെന്‍സെക്സില്‍ 587 പോയന്‍റ് ഇടിവ്

മുംബൈ: ഓഹരിവിപണികളില്‍ വീണ്ടും ഇടിവ്. ബോംബെ സൂചിക സെന്‍സെക്സ് ചൊവ്വാഴ്ച 586.65 പോയന്‍റ് ഇടിഞ്ഞ് 25,696.44ലും എന്‍.എസ്.ഇ നിഫ്ടി 185.45 പോയന്‍റ് ഇടിഞ്ഞ് 7785.85 പോയന്‍റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്. രാജ്യത്തിന്‍െറ മൊത്ത ആഭ്യന്തര ഉല്‍പാദന വളര്‍ച്ചനിരക്ക് സംബന്ധിച്ച പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റതും ലോകവ്യാപകമായിതന്നെ ഓഹരിവിപണികള്‍ ദുര്‍ബലമായതുമാണ് ഇന്ത്യയിലും ഇടിവിനിടയാക്കിയത്. ചൈനയില്‍ ഉല്‍പാദനം ക്ഷീണത്തിലാണെന്ന് വ്യക്തമാക്കി പര്‍ചേസ് മാനേജേഴ്സ് ഇന്‍ഡക്സ് 49.7ലേക്ക് താഴ്ന്നതും വിപണിയില്‍ നിരാശ പടര്‍ത്തി. എല്ലാ മേഖലയിലും വില്‍പനസമ്മര്‍ദം ശക്തമായിരുന്നു. ബി.എസ്.ഇയിലെ 12 സെക്ടറല്‍ സൂചികകളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്സിലെ 30ല്‍ 28 ഓഹരികളും നഷ്ടത്തിലായി. ഹിന്‍ഡാല്‍കോ, ആക്സിസ് ബാങ്ക് എന്നിവയായിരുന്നു നഷ്ടത്തില്‍ മുന്നില്‍. ജപ്പാനിലെ നിക്കേയി ഉള്‍പ്പെടെ മിക്ക ഏഷ്യന്‍വിപണികളും നഷ്ടത്തിലാണ് അവസാനിച്ചത്.

അടല്‍ പെന്‍ഷന്‍ യോജന ഇനി കൂടുതല്‍ നിക്ഷേപസൗഹൃദം
ന്യൂഡല്‍ഹി: അസംഘടിതമേഖലയിലെ തൊഴിലാളികളുള്‍പ്പെടെ സാധാരണക്കാര്‍ക്കായി ആവിഷ്കരിച്ച പെന്‍ഷന്‍ പദ്ധതിയായ അടല്‍ പെന്‍ഷന്‍ യോജന കേന്ദ്രസര്‍ക്കാര്‍ പരിഷ്കരിച്ചു. കൂടുതല്‍ നിക്ഷേപ സൗഹാര്‍ദപരമായാണ് പരിഷ്കാരങ്ങള്‍. നിക്ഷേപകന്‍െറ വിഹിതം ഇനി മാസത്തവണയായോ മൂന്നു മാസം കൂടുമ്പോഴോ, ആറുമാസം കൂടുമ്പോഴോ അടക്കാനാവും. നേരത്തെ എല്ലാമാസവും അക്കൗണ്ടില്‍നിന്ന് എടുക്കുന്ന സംവിധാനമായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. നിക്ഷേപകന്‍ പണമടക്കുന്നത് മുടങ്ങിയാലും ഇനി അക്കൗണ്ട് ഇല്ലാതാവുകയോ നിര്‍ത്തലാക്കുകയോ ചെയ്യില്ളെന്നും ധനമന്ത്രാലയം അറിയിച്ചു. അക്കൗണ്ട് മെയ്ന്‍റനന്‍സ് ചെലവുകള്‍, മറ്റു ഫീസുകള്‍ എന്നിവയെല്ലാം എടുത്താലും സര്‍ക്കാര്‍ വിഹിതമൊഴിച്ചുള്ള തുക പൂജ്യത്തില്‍ എത്തുന്നതുവരെ അക്കൗണ്ട് നിലനില്‍ക്കും. നിക്ഷേപകന്‍ വിഹിതം അടക്കാന്‍ വൈകിയാല്‍ ഏര്‍പ്പെടുത്തിയിരുന്ന പിഴയും ലളിതവത്കരിച്ചിട്ടുണ്ട്. പ്രതിമാസം 100 രൂപക്ക് ഒരു രൂപയെന്നതായിരിക്കും ഇനി പിഴ. നേരത്തേ ഇത് വിവിധ സ്ളാബുകളായിട്ടായിരുന്നു തീരുമാനിച്ചിരുന്നത്. 
ഉപാധികള്‍ക്ക് വിധേയമായി കാലാവധി എത്തുന്നതിനുമുമ്പ് നിക്ഷേപകര്‍ക്ക് പദ്ധതിയില്‍നിന്ന് പിന്‍വാങ്ങുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്. നേരത്തേ 60 വയസ്സ് പൂര്‍ത്തിയാകുന്നതിനുമുമ്പ് ഇത് സാധ്യമാകുന്നത് മരണം, മാരകരോഗം എന്നീ സാഹചര്യങ്ങളില്‍ മാത്രമായിരുന്നു. പക്ഷേ, അംഗം അടച്ച വിഹിതവും അതുവരെയുള്ള പലിശയും മാത്രമാവും തിരികെ നല്‍കുക. 
2015ലെ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതി മേയ് ഒമ്പതിനാണ് കൊല്‍ക്കത്തയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. അംഗമടക്കുന്ന തുകക്കനുസരിച്ച് 60 വയസ്സിനുശേഷം 1000 രൂപ മുതല്‍ 5000 രൂപവരെ പ്രതിമാസം പെന്‍ഷന്‍ ലഭിക്കുന്ന പദ്ധതിയില്‍, ആദ്യ അഞ്ചു വര്‍ഷം അംഗം പ്രതിവര്‍ഷമടക്കുന്ന തുകയുടെ 50 ശതമാനം അല്ളെങ്കില്‍, 1000 രൂപ ഏതാണോ കുറവ് അത് കേന്ദ്രസര്‍ക്കാറും അടക്കും. 18 മുതല്‍ 40 വയസ്സുവരെയുള്ളവര്‍ക്കാണ് പദ്ധതിയില്‍ ചേരാനാവുക. 
ഹീറോ ഗ്രൂപ് ഇലക്ട്രോണിക്സ് വ്യവസായത്തിലേക്ക് കടക്കുന്നു

ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ ഗ്രൂപ് ഇലക്ട്രോണിക്സ് വ്യവസായത്തിലേക്കും കടക്കുന്നു. ഹീറോ ഇലക്ട്രോണിക്സ് എന്ന ഉപസ്ഥാപനത്തിലൂടെയാണ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഉല്‍പന്ന നിര്‍മാണമേഖലയിലേക്കുള്ള ചുവടുവെപ്പ്. ആദ്യപടിയായി ഡി.ടി.എച്ച് ഉപകരണ നിര്‍മാതാക്കളായ മൈബോക്സ് ടെക്നോളജീസിന്‍െറ ഭുരിപക്ഷം ഓഹരികളും ഏറ്റെടുക്കാന്‍ കമ്പനി തീരുമാനിച്ചു. അഞ്ച് വര്‍ഷം കൊണ്ട് 500 കോടി രൂപയുടെ നിക്ഷേപം ഇലക്ട്രോണിക്സ് രംഗത്ത് നടത്താനാണ് ഹീറോ ലക്ഷ്യമിടുന്നതെന്ന് ഹീറോ ഇലക്ട്രോണിക്സ് ചെയര്‍മാന്‍ സുമന്‍കാന്ത് മുന്‍ജാല്‍ പറഞ്ഞു. സെറ്റ്ടോപ് ബോക്സ് നിര്‍മാതാക്കളായ മൈബോക്സ് കേന്ദ്രസര്‍ക്കാറിന്‍െറയും ഡിപാര്‍ട്ട്മെന്‍റ് ഓഫ് സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്‍െറയും അംഗീകാരമുള്ള സ്ഥാപനമാണ്.