Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറാനും വെനിസ്വേലയുമായി...

ഇറാനും വെനിസ്വേലയുമായി 20 വർഷത്തെ കരാർ

text_fields
bookmark_border
ഇറാനും വെനിസ്വേലയുമായി 20 വർഷത്തെ കരാർ
cancel
Listen to this Article

തെ​ഹ്റാ​ൻ: ഇ​റാ​നും വെ​നി​സ്വേ​ല​യും 20 വ​ർ​ഷ​ത്തേ​ക്കു​ള്ള സ​ഹ​ക​ര​ണ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. എ​ണ്ണ, പെ​ട്രോ കെ​മി​ക്ക​ൽ വ്യ​വ​സാ​യം, സൈ​നി​ക, സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണ​ത്തി​നാ​ണ് ക​രാ​ർ.

ഇ​റാ​നി​ൽ ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ വെ​നി​സ്വേ​ല പ്ര​സി​ഡ​ന്റ് നി​കോ​ളാ​സ് മ​ദൂ​രോ​യും പ്ര​സി​ഡ​ന്റ് ഇ​ബ്രാ​ഹീം റൈ​സി​യു​മാ​ണ് ക​രാ​റി​ൽ ഒ​പ്പു​ചാ​ർ​ത്തി​യ​ത്.

യു.​എ​സി​ന്റെ ഉ​പ​രോ​ധം നേ​രി​ടു​ന്ന രാ​ജ്യ​ങ്ങ​ളാ​ണ് ഇ​റാ​നും വെ​നി​സ്വേ​ല​​യും. ഇ​ത് നേ​രി​ടാ​നു​ള്ള സം​യു​ക്ത​ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​മെ​ന്ന് സം​യു​ക്ത വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഇ​രു​നേ​താ​ക്ക​ളും വ്യ​ക്ത​മാ​ക്കി.

ഉ​പ​രോ​ധ​ത്തി​ൽ ഉ​ഴ​ലു​മ്പോ​ൾ എ​ണ്ണ ന​ൽ​കി സ​ഹാ​യി​ച്ച ഇ​റാ​ന് മ​ദൂ​രോ ന​ന്ദി പ​റ​ഞ്ഞു. ഇ​ന്ധ​ന​ക്ഷാ​മം നേ​രി​ടു​ന്ന വെ​നി​സ്വേ​ല​ക്ക് ഏ​റെ സ​ഹാ​യ​ക​ര​മാ​യി​രു​ന്നു ഇ​റാ​ന്റെ നീ​ക്ക​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IranVenezuela
News Summary - Iran, Venezuela sign 20-year cooperation plan during Maduro visit
Next Story