Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഗസ്സയിൽ 24...

ഗസ്സയിൽ 24 മ​ണി​ക്കൂ​റി​നി​ടെ 40 മരണം

text_fields
bookmark_border
ഗസ്സയിൽ 24 മ​ണി​ക്കൂ​റി​നി​ടെ 40 മരണം
cancel
camera_alt

ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന കെ​ട്ടി​ട​ത്തി​ൽ തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന കു​ട്ടി​ക​ൾ

ഗ​സ്സ സി​റ്റി: ഗസ്സയിൽ വംശഹത്യ തുടർന്ന് ഇ​സ്രാ​യേൽ. നു​സൈ​റാ​ത്ത്, മ​ഗാ​സി, യ​ബ്ന അ​ഭ​യാ​ർ​ഥി ക്യാ​മ്പു​ക​ളി​ല​ട​ക്കം വ്യാ​പ​ക​മാ​യ ആ​ക്ര​മ​ണ​മാ​ണ് ബു​ധ​നാ​ഴ്ച​യും ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 40 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ഗ​സ്സ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. അ​ൽ​മ​ഗാ​സി ക്യാ​മ്പി​ൽ കു​രു​ന്നു​ക​ള​ട​ക്കം 11 പേ​ർ കൊ​ല്ല​പ്പെ​ട്ട​പ്പോ​ൾ റ​ഫ​യി​ലെ യ​ബ്ന ക്യാ​മ്പി​ലെ ബോം​ബി​ങ്ങി​ൽ നാ​ലു കു​ട്ടി​ക​ള​ട​ക്കം ഏ​ഴു​പേ​രും മ​രി​ച്ചു.

അ​തി​നി​ടെ, വ​ട​ക്ക​ൻ ഇ​സ്രാ​യേ​ലി​ലേ​ക്ക് ഹി​സ്ബു​ല്ല ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ 18 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. നാ​ലു പേ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്. ഇ​സ്രാ​യേ​ലി​ലെ അ​റ​ബ് അ​ൽ അ​റാം​ഷി​യി​ലെ സൈ​നി​ക കേ​ന്ദ്രം ല​ക്ഷ്യ​മാ​ക്കി​യാ​ണ് മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും പ്ര​യോ​ഗി​ച്ച​തെ​ന്ന് ഹി​സ്ബു​ല്ല പ​റ​യു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​വ​രെ ഇ​സ്രാ​യേ​ലി​ലെ ഗ​ലീ​ലി മെ​ഡി​ക്ക​ൽ സെ​ന്റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി ഇ​സ്രാ​യേ​ലി മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. വ​ട​ക്ക​ൻ ഇ​സ്രാ​യേ​ലി​ലെ സൈ​നി​ക ര​ഹ​സ്യാ​ന്വേ​ഷ​ണ ക​മാ​ൻ​ഡ് സെ​ന്റ​റി​ൽ മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് ഹി​സ്ബു​ല്ല അ​റി​യി​ച്ചു. ചൊ​വ്വാ​ഴ്ച ഐ​ൻ ബാ​ലി​ലും ഷെ​ഹാ​ബി​യ​യി​ലും ത​ങ്ങ​ളു​ടെ പോ​രാ​ളി​ക​ളെ വ​ധി​ച്ച​തി​നു​ള്ള പ്ര​തി​കാ​ര​മാ​യാ​ണ് ആ​ക്ര​മ​ണ​മെ​ന്നും ഇ​വ​ർ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, ഇ​റാ​ൻ ആ​ക്ര​മ​ണ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​സ്രാ​യേ​ലി​ന് പി​ന്തു​ണ അ​റി​യി​ച്ച് ബ്രി​ട്ടീ​ഷ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡേ​വി​ഡ് കാ​മ​റ​ൺ ടെ​ൽ അ​വീ​വി​ലെ​ത്തി. ബ്രി​ട്ട​ൻ, ഫ്രാ​ൻ​സ് അ​ട​ക്കം ലോ​ക​രാ​ജ്യ​ങ്ങ​ൾ ന​ൽ​കി​യ പി​ന്തു​ണ​ക്ക് ഇ​സ്രാ​യേ​ൽ ന​ന്ദി അ​റി​യി​ച്ചി​രു​ന്നു. ത​ങ്ങ​ൾ സ്വ​ന്ത​മാ​യാ​ണ് തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തെ​ന്നും സ്വ​യം പ്ര​തി​രോ​ധ​ത്തി​ന് ആ​വ​ശ്യ​മാ​യ​തെ​ല്ലാം ചെ​യ്യു​മെ​ന്നും ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ​ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു പ​റ​ഞ്ഞു.

ഇ​സ്രാ​യേ​ലി​ന് പി​ന്തു​ണ അ​റി​യി​ച്ച​തി​നൊ​പ്പം ഇ​റാ​നെ​തി​രെ കൂ​ടു​ത​ൽ ഉ​പ​രോ​ധ​ങ്ങ​ൾ അ​ടി​ച്ചേ​ൽ​പി​ക്കാ​ൻ യു.​എ​സും യൂ​റോ​പ്യ​ൻ യൂ​നി​​യ​നും ആ​ലോ​ചി​ക്കു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazaIranDeath
News Summary - 40 deaths in 24 hours in Gaza
Next Story