Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightവിം​ബ്ൾ​ഡ​ൺ:...

വിം​ബ്ൾ​ഡ​ൺ: ദ്യോ​കോ​വി​ച്, റി​ബാ​കി​ന ക്വാ​ർ​ട്ട​റി​ൽ

text_fields
bookmark_border
വിം​ബ്ൾ​ഡ​ൺ: ദ്യോ​കോ​വി​ച്, റി​ബാ​കി​ന ക്വാ​ർ​ട്ട​റി​ൽ
cancel
camera_alt

മത്സരശേഷം നൊവാക് ദ്യോ​കോ​വി​ചി​െന അഭിനന്ദിക്കുന്ന ഹു​ബെ​ർ​ട്ട് ഹ​ർ​കാ​ക്സ് 

ല​ണ്ട​ൻ: വിം​ബ്ൾ​ഡ​ൺ ടെ​ന്നി​സ് ടൂ​ർ​ണ​മെ​ന്റി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ൻ സെ​ർ​ബി​യ​യു​ടെ നൊ​വാ​ക് ദ്യോ​കോ​വി​ച് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. പു​രു​ഷ സിം​ഗ്ൾ​സ് പ്രീ​ക്വാ​ർ​ട്ട​റി​ൽ പോ​ള​ണ്ടി​ന്റെ ഹു​ബെ​ർ​ട്ട് ഹ​ർ​കാ​ക്സി​നെ​യാ​ണ് തോ​ൽ​പി​ച്ച​ത്. സ്കോ​ർ: 7-6, 7-6, 5-7, 6-4. ഇ​വ​ർ ത​മ്മി​ൽ ഞാ​യ​റാ​ഴ്ച തു​ട​ങ്ങി​യ മ​ത്സ​രം നീ​ണ്ടു​പോ​യ​തി​നെ​ത്തു​ട​ർ​ന്ന് നി​ർ​ത്തി​വെ​ച്ച് ഇ​ന്ന​ലെ പു​ന​രാ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. റ​ഷ്യ​യു​ടെ ആ​ന്ദ്രെ റ​ബ് ലോ​വാ​ണ് ക്വാ​ർ​ട്ട​റി​ൽ ദ്യോ​കോ​വി​ച്ചി​ന്റെ എ​തി​രാ​ളി.

റ​ഷ്യ​യു​ടെ ഡാ​നീ​ൽ മെ​ദ് വ​ദേ​വും അ​വ​സാ​ന എ​ട്ടി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ന്റെ ജി​റി ലെ​ഹെ​ക​യാ​ണ് പ്രീ​ക്വാ​ർ​ട്ട​റി​ൽ നേ​രി​ട്ട​ത്. മ​ത്സ​ര​ത്തി​ൽ 4-6, 2-6നു ​പി​റ​കി​ൽ നി​ൽ​ക്കെ ലെ​ഹെ​ക പ​രി​ക്കേ​റ്റ് പി​ന്മാ​റു​ക​യാ​യി​രു​ന്നു. വ​നി​ത സിം​ഗ്ൾ​സി​ൽ അ​മേ​രി​ക്ക​യു​ടെ മ​ഡി​സ​ൺ കീ​സ് ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. റ​ഷ്യ​യു​ടെ മി​റ ആ​ൻ​ഡ്രീ​വ​യെ 3-6, 7-6, 6-2 സ്കോ​റി​നാ​ണ് തോ​ൽ​പി​ച്ച​ത്. ക​സാ​ഖ്സ്താ​ന്റെ എ​ലേ​ന റി​ബാ​കി​ന​യും ക്വാ​ർ​ട്ട​റി​ലെ​ത്തി. ബ്ര​സീ​ലി​യ​ൻ താ​രം ഹ​ദ്ദാ​ദ് മ​യ്യ​ക്കെ​തി​രാ​യ പ്രീ​ക്വാ​ർ​ട്ട​റി​ന്റെ ആ​ദ്യ സെ​റ്റി​ൽ റി​ബാ​കി​ന ലീ​ഡ് ചെ​യ്യ​വെ എ​തി​രാ​ളി പ​രി​ക്കു​മൂ​ലം പി​ൻ​വാ​ങ്ങി.

അ​തേ​സ​മ​യം, ഇ​ന്ത്യ​യു​ടെ വെ​റ്റ​റ​ൻ താ​രം രോ​ഹ​ൻ ബൊ​പ്പ​ണ്ണ​യും ആ​സ്ട്രേ​ലി​യ​ക്കാ​ര​ൻ മാ​ത്യു എ​ബ്ഡെ​നും ചേ​ർ​ന്ന സ​ഖ്യം പു​രു​ഷ ഡ​ബ്ൾ​സ് പ്രീ​ക്വാ​ർ​ട്ട​റി​ലേ​ക്കു മു​ന്നേ​റി. ആ​തി​ഥേ​യ​രാ​യ ജേ​ക​ബ് ഫി​യാ​ൺ​ലി-​ജൊ​ഹാ​ന​സ് ജോ​ടി​യെ​യാ​ണ് തോ​ൽ​പി​ച്ച​ത്. സ്കോ​ർ: 7-5, 6-3. പ്രീ​ക്വാ​ർ​ട്ട​റി​ൽ ഇ​വ​ർ നെ​ത​ർ​ല​ൻ​ഡ്സി​ന്റെ ഡേ​വി​ഡ് പേ​ൽ-​അ​മേ​രി​ക്ക​യു​ടെ റീ​സെ സ്റ്റാ​ൾ​ഡെ​ർ സ​ഖ്യ​വു​മാ​യി ഏ​റ്റു​മു​ട്ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wimbledon tennis
News Summary - wimbledon tennis championship updates
Next Story