Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_right'ടെന്നിസ് താരാ...

'ടെന്നിസ് താരാ തിത്തിത്തെയ്, വിംബിൾഡൺ തക തെയ്തോ'

text_fields
bookmark_border
ടെന്നിസ് താരാ തിത്തിത്തെയ്, വിംബിൾഡൺ തക തെയ്തോ
cancel

ആ​ല​പ്പു​ഴ: കേ​ര​ള​ത്തി​ന്‍റെ വ​ള്ളം​ക​ളി​ക്ക് വി​ഖ്യാ​ത​മാ​യ വിം​ബ്ൾ​ഡ​ൺ ടെ​ന്നി​സ് ടൂ​ർ​ണ​മെ​ന്റ് സം​ഘാ​ട​ക​രു​ടെ അം​ഗീ​കാ​രം. വിം​ബ്ൾ​ഡ​ൺ മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ച്ച തി​ങ്ക​ളാ​ഴ്ച ത​ന്നെ​യാ​ണ് കേ​ര​ള​ത്തി​ലെ ച​മ്പ​ക്കു​ളം മൂ​ലം വ​ള്ളം​ക​ളി​യും തു​ട​ങ്ങി​യ​ത്. ഇ​ത് ര​ണ്ടും ചേ​ർ​ത്ത് നൊ​വാ​ക് ദ്യോ​കോ​വി​ചു​ൾ​പ്പെ​ടെ പ്ര​മു​ഖ പു​രു​ഷ, വ​നി​ത ടെ​ന്നി​സ് താ​ര​ങ്ങ​ൾ കാ​യ​ലി​ലൂ​ടെ ര​ണ്ട് ചു​ണ്ട​ൻ വ​ള്ള​ങ്ങ​ൾ തു​ഴ​യു​ന്ന ചി​ത്രം വിം​ബ്ൾ​ഡ​ണി​ന്റെ സ​മൂ​ഹ​മാ​ധ്യ​മ പേ​ജു​ക​ളി​ൽ പ​ങ്കു​വെ​ച്ചു. കേ​ര​ള​വും ല​ണ്ട​നും കൈ​കൊ​ടു​ക്കു​ന്ന ഇ​മോ​ജി​യോ​ടെ​യു​ള്ള ത​ല​ക്കെ​ട്ടി​നു താ​ഴെ ‘വാ​ർ​ഷി​ക വ​ള്ളം​ക​ളി മ​ത്സ​ര​ത്തി​ന് ത​യാ​റാ​യി. 2023 വിം​ബ്ൾ​ഡ​ൺ ചാ​മ്പ്യ​ൻ​ഷി​പ് ആ​രു നേ​ടും?’ എ​ന്നും കു​റി​ച്ചി​ട്ടു​ണ്ട്.

കു​ട്ട​നാ​ട്ടി​ലെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ച​മ്പ​ക്കു​ളം മൂ​ലം വ​ള്ളം​ക​ളി​യും വിം​ബ്ൾ​ഡ​ൺ ടെ​ന്നി​സ് ടൂ​ർ​ണ​മെ​ന്റും തു​ട​ങ്ങു​ന്ന​ത് ജൂ​ലൈ മൂ​ന്നി​നാ​ണ്. ഫേ​സ്ബു​ക്കി​ൽ 55ഉം ​ട്വി​റ്റ​റി​ലും ഇ​ൻ​സ്റ്റ​ഗ്രാ​മി​ലും 39ഉം ​ല​ക്ഷ​ത്തി​ല​ധി​കം പേ​രാ​ണ് വിം​ബ്ൾ​ഡ​ണെ ഫോ​ളോ ചെ​യ്യു​ന്ന​ത്. പോ​സ്റ്റ​ർ കേ​ര​ള​ത്തി​ലെ ടൂ​റി​സ​ത്തി​ന് വ​ൻ കു​തി​പ്പേ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഏ​റ്റ​വും പ​ഴ​ക്ക​മേ​റി​യ ച​മ്പ​ക്കു​ളം മൂ​ലം വ​ള്ളം​ക​ളി​യോ​ടെ​യാ​ണ് കേ​ര​ള​ത്തി​ലെ ജ​ലോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​കു​ന്ന​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wimbledon
News Summary - Wimbledon shares poster of tennis stars rowing
Next Story