Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightവിം​ബ്ൾ​ഡ​ൺ:...

വിം​ബ്ൾ​ഡ​ൺ: ദ്യോ​കോ​വി​ച്-​സി​ന്ന​ർ സെ​മി

text_fields
bookmark_border
വിം​ബ്ൾ​ഡ​ൺ: ദ്യോ​കോ​വി​ച്-​സി​ന്ന​ർ സെ​മി
cancel
camera_alt

ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ആ​ന്ദ്രെ റ​ബ് ലോ​വി​നെ നേ​രി​ടു​ന്ന നൊ​വാ​ക് ദ്യോ​കോ​വി​ച്

ല​ണ്ട​ൻ: വിം​ബ്ൾ​ഡ​ൺ ടെ​ന്നി​സ് ടൂ​ർ​ണ​മെ​ന്റി​ന്റെ സെ​മി​ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച നി​ല​വി​ലെ ചാ​മ്പ്യ​ൻ നൊ​വാ​ക് ദ്യോ​കോ​വി​ച് സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന്റെ ഇ​തി​ഹാ​സ താ​രം റോ​ജ​ർ ഫെ​ഡ​റ​റു​ടെ റെ​ക്കോ​ഡി​നൊ​പ്പ​മെ​ത്തി. 46ാം ഗ്രാ​ൻ​ഡ് സ്ലാം ​സെ​മി​യെ​ന്ന നേ​ട്ട​മാ​ണ് ഫെ​ഡ​റ​റു​മാ​യി സെ​ർ​ബി​യ​ൻ സൂ​പ്പ​ർ താ​രം പ​ങ്കി​ടു​ന്ന​ത്.

പു​രു​ഷ സിം​ഗ്ൾ​സ് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ദ്യോ​കോ​ക്ക് മു​ന്നി​ൽ കീ​ഴ​ട​ങ്ങി​യ​ത് റ​ഷ്യ​യു​ടെ ആ​ന്ദ്രെ റ​ബ് ലോ​വാ​ണ്. സ്കോ​ർ: 4-6, 6-1, 6-4, 6-3. ഇ​ക്കു​റി ആ​ദ്യ​മാ​യി ഒ​ന്നാം സെ​റ്റ് ന​ഷ്ട​മാ​യ താ​രം ഉ​ജ്ജ്വ​ല​മാ​യി തി​രി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. ഇ​റ്റ​ലി​യു​ടെ ജാ​നി​ക് സി​ന്ന​റാ​ണ് വെ​ള്ളി​യാ​ഴ്ച​ത്തെ സെ​മി​യി​ൽ ദ്യോ​കോ​വി​ചി​ന്റെ എ​തി​രാ​ളി. റ​ഷ്യ​യു​ടെ റോ​മ​ൻ സ​ഫി​യു​ലി​നെ 6-4, 3-6, 6-2, 6-2 സ്കോ​റി​ന് സി​ന്ന​റും തോ​ൽ​പി​ച്ചു.

വ​നി​ത സിം​ഗ്ൾ​സി​ൽ തു​നീ​ഷ്യ​യു​ടെ ഒ​ൻ​സ് ജാ​ബി​യ​റും ബെ​ല​റൂ​സി​ന്റെ അ​രീ​ന സെ​ബ​ല​ങ്ക​യും അ​വ​സാ​ന നാ​ലി​ൽ ക​ട​ന്നു. ക​സാ​ഖ്സ്താ​ന്റെ എ​ലേ​ന റി​ബാ​കി​ന​യെ​യാ​ണ് ജാ​ബി​യ​ർ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ്കോ​ർ: 6-7, 6-4, 6-1. അ​മേ​രി​ക്ക​യു​ടെ മ​ഡി​സ​ൻ കീ​സി​നെ സെ​ബ​ല​ങ്ക 6-2, 6-4നും ​മ​റി​ക​ട​ന്നു. വ്യാ​ഴാ​ഴ്ച​ത്തെ സെ​മി​യി​ൽ ഇ​രു​വ​രും ഏ​റ്റു​മു​ട്ടും. യു​ക്രെ​യ്നി​ന്റെ എ​ലേ​ന സ്വി​റ്റോ​ലി​ന​യും ചെ​ക് റി​പ്പ​ബ്ലി​ക്കി​ന്റെ മ​ർ​കേ​റ്റ വ​ൻ​ഡ്രൂ​സോ​വ​യും ത​മ്മി​ലാ​ണ് മ​റ്റൊ​രു സെ​മി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DjokovicWimbledoncinner
News Summary - Wimbledon: Djokovic-cinner semis
Next Story