Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightയു.എസ്​ ഓപൺ:...

യു.എസ്​ ഓപൺ: മെ​ദ്​​വ​ദേ​വ്, സ​ബ​ലേ​ങ്ക ക്വാ​ർ​ട്ട​റി​ൽ

text_fields
bookmark_border
medvedev, sabalanka
cancel

ന്യൂ​യോ​ർ​ക്​: യു.​എ​സ്​ ഓ​പ​ണി​ൽ മു​ൻ​നി​ര താ​ര​ങ്ങ​ളാ​യ ഡാ​നി​ൽ മെ​ദ്​​വ​ദേ​വും അ​റീ​ന സ​ബ​ലേ​ങ്ക​യും ക്വാ​ർ​ട്ട​റി​ൽ. ര​ണ്ടാം സീ​ഡു​ക​ളാ​യ മെ​ദ്​​വ​ദേ​വ്​ 6-3, 6-4, 6-3ന്​ 24ാം ​സീ​ഡ്​ ഡാ​ൻ ഇ​വാ​ൻ​സി​നെ​യും സ​ബ​ലേ​ങ്ക 6-4, 6-1ന്​ 15ാം ​സീ​ഡ്​ എ​ലീ​സെ മെ​ർ​​​ട്ടെ​ൻ​സി​നെ​യു​മാ​ണ്​ തോ​ൽ​പി​ച്ച​ത്.

പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ 12ാം സീ​ഡ്​ ഫെ​ലി​ക്​​സ്​ അ​ലി​യാ​സ്സി​മെ, സീ​ഡി​ല്ലാ​താ​രം കാ​ർ​ലോ​സ്​ അ​ൽ​കാ​റ​സ്​ എ​ന്നി​വ​ർ അ​വ​സാ​ന എ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ 11ാം സീ​ഡ്​ ഡീ​ഗോ ഡ്വാ​ർ​ട്​​സ്​​മാ​ൻ പ്രീ​ക്വാ​ർ​ട്ട​റി​ൽ പു​റ​ത്താ​യി. മൂ​ന്നാം​റൗ​ണ്ടി​ൽ മൂ​ന്നാം സീ​ഡ്​ സ്​​റ്റെ​ഫാ​നോ​സ്​ സി​റ്റ്​​സി​പാ​സി​നെ അ​ഞ്ചു സെ​റ്റ്​ മ​ത്സ​ര​ത്തി​ൽ മ​ല​ർ​ത്തി​യ​ടി​ച്ചി​രു​ന്ന അ​ൽ​കാ​റ​സ്​ പ്രീ​ക്വാ​ർ​ട്ട​റി​ൽ അ​ഞ്ചു സെ​റ്റ്​ പോ​രി​ൽ (5-7, 6-1, 5-7, 6-2, 6-0) മ​റ്റൊ​രു സീ​ഡി​ല്ലാ​താ​രം പീ​റ്റ​ർ ഗോ​​ജോ​വി​സ്​​കി​നെ​യാ​ണ്​ തോ​ൽ​പി​ച്ച​ത്. അ​ലി​യാ​സ്സി​മെ 4-6, 6-2, 7-6, 6-4 സീ​ഡി​ല്ലാ​ത്ത ഫ്രാ​ൻ​സി​സ്​ തി​യാ​ഫോ​യെ​യാ​ണ്​ ​കീ​ഴ​ട​ക്കി​യ​ത്. സീ​ഡി​ല്ലാ​താ​രം ബോ​ടി​ക്​ വാ​ൻ​ഡെ സാ​ൻ​ഡ്​​ഷ​ൽ​പാ​ണ്​ 6-3, 6-4, 5-7, 5-7, 6-1ന്​ ​ഷ്വാ​ർ​ട്​​സ്​​മാ​നെ കീ​ഴ​ട​ക്കി​യ​ത്.

വ​നി​ത​ക​ളി​ൽ അ​ഞ്ചാം സീ​ഡ്​ എ​ലീ​ന്​ സ്വി​റ്റോ​ലി​ന, എ​ട്ടാം സീ​ഡ്​ ബാ​ർ​ബ​റ ക്രെ​ചി​ക്കോ​വ എ​ന്നി​വ​ർ ക്വാ​ർ​ട്ട​റി​ലേ​ക്ക്​ മു​ന്നേ​റി​യ​പ്പോ​ൾ 16ാം സീ​ഡ്​ ആ​ഞ്ച​ലി​ക്​ കെ​ർ​ബ​ർ പ്രീ​ക്വാ​ർ​ട്ട​റി​ൽ വീ​ണു. മൂ​ന്നാം റൗ​ണ്ടി​ൽ മൂ​ന്നാം സീ​ഡ്​ ന​വോ​മി ഒ​സാ​ക​യെ അ​ട്ടി​മ​റി​ച്ച സീ​ഡി​ല്ലാ​താ​രം ലൈ​ല ഫെ​ർ​ണാ​ണ്ട​സാ​ണ്​ 4-6, 7-6, 6-2ന്​ ​കെ​ർ​ബ​റി​നെ മ​റി​ച്ചി​ട്ട​ത്. സ്വി​റ്റോ​ലി​ന 6-3, 6-3ന്​ 12ാം ​സീ​ഡ്​ സി​മോ​ൺ ഹാ​ല​പി​നെ​യും ക്രെ​ചി​ക്കോ​വ 6-3, 7-6ന്​ ​ഒ​മ്പ​താം സീ​ഡ്​ ഗാ​ർ​ബി​ൻ മു​ഗു​രു​സ​യെ​യും തോ​ൽ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:US openMedvedevSabalenka
News Summary - US open medvedev and sabalenka in quarter
Next Story