Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഗ്രാൻഡാകാൻ...

ഗ്രാൻഡാകാൻ ദ്യോകോവിച്: യു.എസ് ഓപൺ ടെന്നിസ് പുരുഷ ഫൈനലിൽ ദ്യോകോവിച് ഇന്ന് മെദ്‌വദേവിനെതിരെ

text_fields
bookmark_border
ഗ്രാൻഡാകാൻ ദ്യോകോവിച്
cancel
camera_alt

യു.​എ​സ് ഓ​പ​ൺ സിം​ഗി​ൾ​സ് ഫൈ​ന​ലി​ലെ​ത്തി​യ

നൊ​വാ​ക് ദ്യോ​കോ​വി​ച്ചി​ന്റെ ആ​ഹ്ലാ​ദം

ന്യൂ​യോ​ർ​ക്: യു.​എ​സ് ഓ​പ​ൺ ടെ​ന്നി​സ് പു​രു​ഷ സിംഗിൾസ് ഫൈ​ന​ലി​ൽ സെ​ർ​ബി​യ​യു​ടെ സീ​നി​യ​ർ താ​രം നൊ​വാ​ക് ദ്യോ​കോ​വി​ച് ഇ​ന്ന് റ​ഷ്യ​യു​ടെ ഡാ​നി​ൽ മെ​ദ്‌​വ​ദേ​വി​നെ നേ​രി​ടും. ആ​തി​ഥേ​യ​രു​ടെ സീ​ഡി​ല്ലാ താ​രം ബെ​ൻ ഷെ​ൽ​ട്ട​നെ നേ​രി​ട്ടു​ള്ള ​​സെ​റ്റി​ൽ തോ​ൽ​പി​ച്ചാ​ണ് ദ്യോ​കോ​വി​ച് ക​രി​യ​റി​ലെ പ​ത്താം യു.​എ​സ് ഓ​പ​ൺ ഫൈ​ന​ലി​ന് യോ​ഗ്യ​ത നേ​ടി​യ​ത്. സ്കോ​ർ: 6-3, 6-2, 7-6. നാ​ല് ​​സെ​റ്റ് നീ​ണ്ട പോ​രി​ൽ നി​ല​വി​ലെ ജേ​താ​വാ​യ സ്​​പെ​യി​നി​ന്റെ യു​വ​താ​ര​വും നി​ല​വി​ലെ ജേ​താ​വും ടോ​പ്സീ​ഡു​മാ​യ കാ​ർ​ലോ​സ് അ​ൽ​കാ​റ​സി​നെ​യാ​ണ് 2021ലെ ​ജേ​താ​വാ​യ മെ​ദ്‍വ​ദേ​വ് സെ​മി​യി​ൽ മ​റി​ക​ട​ന്ന​ത് (7-6, 6-1, 3-6, 6-3 ). ക​ഴി​ഞ്ഞ വിം​ബി​ൾ​ഡ​ൺ സെ​മി​യി​ൽ അ​ൽ​കാ​റ​സ് ​റ​ഷ്യ​ൻ താ​ര​ത്തെ തോ​ൽ​പി​ച്ചി​രു​ന്നു.

2021ൽ ​ദ്യോ​കോ​വി​ച്ചി​നെ കീ​ഴ​ട​ക്കി​യാ​ണ് മെ​ദ്‍വ​ദേ​വ് യു.​എ​സ് ഓ​പ​ൺ നേ​ടി​യ​ത്. ആ ​വ​ർ​ഷം ക​ല​ണ്ട​ർ സ്ലാം ​എ​ന്ന നേ​ട്ട​ത്തി​ലേ​ക്ക് കു​​തി​ക്കു​ക​യാ​യി​രു​ന്ന ദ്യോ​​കോ​വി​ച്ചി​നാ​ണ് മെ​ദ്‍വ​ദേ​വ് ത​ട​യി​ട്ട​ത്. ആ​സ്ട്രേ​ലി​യ​ൻ ഓ​പ​ൺ, ഫ്ര​ഞ്ച് ഓ​പ​ൺ, വിം​ബി​ൾ​ഡ​ൺ കി​രീ​ട​ങ്ങ​ൾ 2021ൽ ​ദ്യോ​കോ​വി​ച്ചി​നാ​യി​രു​ന്നു. ഈ ​സീ​സ​ണി​ൽ ആ​സ്ട്രേ​ലി​യ​ൻ ഓ​പ​ൺ, ഫ്ര​ഞ്ച് ഓ​പ​ൺ കി​രീ​ട​ങ്ങ​ൾ ദ്യോ​കോ​വി​ച്ചി​നാ​യി​രു​ന്നു. വിം​ബി​ൾ​ഡ​ണി​ൽ അ​ൽ​കാ​റ​സി​നോ​ട് ഫൈ​ന​ലി​ൽ തോ​ൽ​ക്കു​ക​യാ​യി​രു​ന്നു.

കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​​നെ​ടു​ക്കാ​ത്ത​തി​നാ​ൽ ക​ഴി​ഞ്ഞ ത​വ​ണ സെ​ർ​ബി​യ​ൻ താ​ര​ത്തി​ന് യു.​എ​സ് ഓ​പ​ണി​ൽ റാ​ക്ക​റ്റേ​ന്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഇ​ന്ന് ജ​യി​ച്ചാ​ൽ ഫ്ല​ഷി​ങ് മെ​ഡോ​സി​ൽ ദ്യോ​കോ​യു​ടെ നാ​ലാം കി​രീ​ട​വും ക​രി​യ​റി​ൽ 24ാം ഗ്രാ​ൻ​ഡ് സ്ലാം ​നേ​ട്ട​വു​മാ​കും. 36കാ​ര​നാ​യ ഈ ​താ​രം ജേ​താ​വാ​യാ​ൽ പ്ര​ഫ​ഷ​ന​ൽ യു​ഗ​ത്തി​ൽ യു.​എ​സ് ഓ​പ​ൺ നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യം​കൂ​ടി​യ ക​ളി​ക്കാ​ര​നാ​കും. ഫൈ​ന​ലി​ൽ ജ​യി​ച്ചാ​ലും തോ​റ്റാ​ലും അ​ടു​ത്ത​യാ​ഴ്ച ലോ​ക ഒ​ന്നാം​ന​മ്പ​ർ സ്ഥാ​നം അ​ൽ​കാ​റ​സി​ൽ​നി​ന്ന് ദ്യോ​കോ​വി​ച്ചി​ലേ​ക്കെ​ത്തും. ക​രി​യ​റി​ലെ ര​ണ്ടാം കി​രീ​ട​മാ​ണ് മെ​ദ്‍വ​ദേ​വ് ല​ക്ഷ്യ​മി​ടു​ന്ന​ത്.


യു.​എ​സ് ഓ​പ​ൺ ഫൈ​ന​ൽ
സോ​​​​ണി​ടെ​​​​ൻ, സോ​​​​ണി ലി​​​​വ്
1.30 am നൊ​വാ​ക് ദ്യോ​കോ​വി​ച്
Vs ഡാ​നി​ൽ മെ​ദ്‍വ​ദേ​വ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DjokovicMedvedevUs mens Open Tennis
News Summary - Us mens Open Tennis championship: Djokovic Vs Medvedev
Next Story