Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightബഹ്റൈൻ ഇസാ ടൗൺ...

ബഹ്റൈൻ ഇസാ ടൗൺ ടൂർണമെന്റിൽ ജേതാവായി സൗദി വനിത ടെന്നിസ് താരം

text_fields
bookmark_border
ബഹ്റൈൻ ഇസാ ടൗൺ ടൂർണമെന്റിൽ ജേതാവായി സൗദി വനിത ടെന്നിസ് താരം
cancel

റിയാദ്: ബഹ്റൈനിൽ നടന്ന ജെ ഫൈവ് ഇസാ ടൗൺ ടൂർണമെന്റിൽ ജേതാവായി സൗദി വനിത ടെന്നീസ് താരം യാര അൽ-ഹഖ്ബാനി. ഞായറാഴ്ച നടന്ന ഫൈനലിൽ റഷ്യൻ താരം ടാംറ എർമകോവിനെ 6-4, 6-2 എന്ന സ്‌കോറിനാണ് 17കാരി തോൽപിച്ചത്. രണ്ടാം തവണയാണ് ഇരുവരും ഏറ്റുമുട്ടുന്നത്. 2021ലെ ജെ ഫോർ ഇസ ടൗൺ ടൂർണമെന്റിന്റെ രണ്ടാം റൗണ്ടിൽ എർമക്കോവയെ 6-1, 6-2 എന്ന സ്‌കോറിന് യാര അൽ-ഹഖ്ബാനി തോൽപിച്ചിരുന്നു.

ഇതോടെ അൽ-ഹഖ്ബാനിയുടെ കരിയറിൽ 22 ജയമായി. 21 തോൽവികളാണ് നേരിട്ടത്. നിലവിൽ ഇന്റർനാഷനൽ ടെന്നീസ് ഫെഡറേഷന്റെ (ഐ.ടി.എഫ്) 946ാം റാങ്കിലാണ് യാര അൽ-ഹഖ്ബാനി. ശനിയാഴ്ച നടന്ന ബഹ്റൈൻ ടൂർണമെന്റിന്റെ സെമിയിൽ ഇസ്രയേലിന്റെ ഇസബെൽ ബിലാസിനെയാണ് പരാജയപ്പെടുത്തിയത്.

2004ൽ ജനിച്ച യാര അൽ-ഹഖ്ബാനി പ്രഫഷനൽ തലത്തിൽ സൗദി അറേബ്യയെ പ്രതിനിധീകരിക്കുന്ന ആദ്യ വനിത ടെന്നീസ് താരമാണ്. സ്ത്രീകൾക്കുള്ള നിരവധി നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞ പരിഷ്കാരങ്ങളെ തുടർന്ന് രാജ്യത്ത് ഒരു തരംഗം വീശിയടിക്കുന്നതിനിടയിൽ സ്​പോർട്സ് രംഗത്ത് വനിത പങ്കാളിത്തം വൻതോതിൽ വർധിച്ചുവരികയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi female tennis playerBahrain Isa Town tournament
News Summary - Saudi female tennis player wins Bahrain Isa Town tournament
Next Story