Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഖ​ത്ത​ർ ടോ​ട്ട​ൽ...

ഖ​ത്ത​ർ ടോ​ട്ട​ൽ എ​ന​ർ​ജീ​സ് ഓ​പ​ൺ: സ്വെ​റ്റെ​ക്-​പെ​ഗു​ല ഫൈ​ന​ൽ

text_fields
bookmark_border
Qatar Total Energies Open: Swiatek, Pegula in Final
cancel

ദോ​ഹ: ഖ​ത്ത​ർ ടോ​ട്ട​ൽ എ​ന​ർ​ജീ​സ് ഓ​പ​ൺ ടെ​ന്നി​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ൽ നി​ല​വി​ലെ ജേ​താ​വും ലോ​ക ഒ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ ഇ​ഗ സ്വെ​റ്റെ​ക് ലോ​ക റാ​ങ്കി​ങ്ങി​ൽ നാ​ലാം സ്ഥാ​ന​ക്കാ​രി​യും ര​ണ്ടാം സീ​ഡു​മാ​യ ജെ​സി​ക പെ​ഗു​ല​യു​മാ​യി ഏ​റ്റു​മു​ട്ടും. ഇ​ന്ന​ലെ വൈ​കീ​ട്ട് ഖ​ലീ​ഫ രാ​ജ്യാ​ന്ത​ര ടെ​ന്നി​സ്, സ്‌​ക്വാ​ഷ് കോം​പ്ല​ക്‌​സി​ലെ സെ​ന്റ​ർ കോ​ർ​ട്ടി​ൽ ന​ട​ന്ന ആ​ദ്യ സെ​മി​ഫൈ​ന​ലി​ൽ മ​രി​യ സ​ക്കാ​രി​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് സെ​റ്റു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് അ​മേ​രി​ക്ക​ക്കാ​രി​യാ​യ പെ​ഗു​ല ക​ലാ​ശ​പ്പോ​രി​ലേ​ക്ക് ടി​ക്ക​റ്റു​റ​പ്പി​ച്ച​ത്. സ്‌​കോ​ർ: 6-2, 4-6, 6-1.

ര​ണ്ടാം സെ​മി​യി​ൽ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് വെ​റോ​ണി​ക കു​ഡെ​ർ​മെ​റ്റോ​വ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് പോ​ളി​ഷ് താ​രം സ്വെ​റ്റെ​ക് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യും ഖ​ത്ത​ർ ടോ​ട്ട​ൽ എ​ന​ർ​ജീ​സ് ഓ​പ​ൺ ഫൈ​ന​ലി​ലെ​ത്തി​യ​ത്. സ്‌​കോ​ർ: 6-0, 6-1.

നേ​ര​ത്തേ, സെ​മി​ഫൈ​ന​ലി​ൽ 6-2, 3-6, 6-1 എ​ന്ന സ്‌​കോ​റി​ന് അ​മേ​രി​ക്ക​യു​ടെ നാ​ലാം സീ​ഡ് താ​രം കോ​കൊ ഗൗ​ഫി​നെ ഒ​ന്നി​നെ​തി​രെ ര​ണ്ട് സെ​റ്റു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ലോ​ക 11ാം റാ​ങ്കു​കാ​രി​യാ​യ കു​ഡെ​ർ​മ​റ്റോ​വ സെ​മി ഉ​റ​പ്പി​ച്ച​ത്. ആ​വേ​ശ​ക​ര​മാ​യ മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കാ​ൻ ര​ണ്ട് മ​ണി​ക്കൂ​റും നാ​ല് മി​നി​റ്റു​മാ​ണ് കു​ഡെ​ർ​മ​റ്റോ​വ എ​ടു​ത്ത​ത്. ക​ഴി​ഞ്ഞ വ​ർ​ഷം തു​ർ​ക്കി​ഷ് താ​രം ഒ​ൻ​സ് ജാ​ബെ​റി​നെ മ​റി​ക​ട​ന്ന​തി​ന് ശേ​ഷം ആ​ദ്യ 10 റാ​ങ്കി​നു​ള്ളി​ലെ താ​ര​ത്തെ കു​ഡെ​ർ​മ​റ്റോ​വ പ​രാ​ജ​യ​പ്പെ​ടു​ത്തു​ന്ന​ത് ഇ​താ​ദ്യ​മാ​യാ​ണ്. കോ​കൊ​ക്കെ​തി​രാ​യ ജ​യ​ത്തി​ൽ അ​ഭി​മാ​നി​ക്കു​ന്ന​താ​യും പ്ര​തി​കൂ​ല​മാ​യ കാ​റ്റ് കാ​ര​ണം മ​ത്സ​രം വെ​ല്ലു​വി​ളി നി​റ​ഞ്ഞ​താ​യി​രു​ന്നെ​ന്നും മ​ത്സ​ര​ശേ​ഷം കു​ഡെ​ർ​മ​റ്റോ​വ പ​റ​ഞ്ഞു.

ബെ​ലി​ൻ​ഡ ബെ​ൻ​സി​ക് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ​നി​ന്ന് പി​ന്മാ​റി​യ​തി​നെ തു​ട​ർ​ന്ന് നി​ല​വി​ലെ ചാ​മ്പ്യ​നാ​യ സ്വെ​റ്റെ​ക് നേ​ര​ത്തേ ത​ന്നെ സെ​മി ഉ​റ​പ്പി​ച്ചി​രു​ന്നു. രാ​ത്രി വൈ​കി ന​ട​ന്ന മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ഫ്ര​ഞ്ച് താ​രം ക​രോ​ലി​ൻ ഗാ​ർ​ഷ്യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഗ്രീ​ക് വൈ​ൽ​ഡ് കാ​ർ​ഡ് എ​ൻ​ട്രി​യാ​യ മ​രി​യ സ​ക്കാ​രി സെ​മി​യി​ലെ​ത്തി​യ​ത്. സ്‌​കോ​ർ: 6-2, 6-7 (5), 7-6 (5).

അ​വ​സാ​ന ക്വാ​ർ​ട്ട​റി​ൽ ബ്ര​സീ​ലി​യ​ൻ താ​രം ബി​യാ​ട്രി​സ് ഹ​ദ്ദാ​ദ് മാ​യ​യെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് കീ​ഴ്‌​പ്പെ​ടു​ത്തി​യാ​ണ് യു.​എ​സി​ന്റെ ര​ണ്ടാം സീ​ഡ് താ​രം ജെ​സീ​ക്ക പെ​ഗ​ു​ല സെ​മി ഉ​റ​പ്പി​ച്ച​ത്. സ്‌​കോ​ർ: 6-3, 6-2.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar Total Energies Open
News Summary - Qatar Total Energies Open: Swiatek, Pegula in Final
Next Story