Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഖത്തർ ടോട്ടൽ എനർജീസ്...

ഖത്തർ ടോട്ടൽ എനർജീസ് ഓപൺ ഫൈനൽ: കി​രീ​ടം നി​ല​നി​ർ​ത്തി ഇ​ഗ സ്വി​റ്റെ​ക്

text_fields
bookmark_border
ഖത്തർ ടോട്ടൽ എനർജീസ് ഓപൺ ഫൈനൽ: കി​രീ​ടം നി​ല​നി​ർ​ത്തി ഇ​ഗ സ്വി​റ്റെ​ക്
cancel
camera_alt

ഇഗാ സ്വിറ്റെക് ഖത്തർ ടോട്ടൽ എനർജീസ് ഓപൺ

കിരീടവുമായി

ദോ​ഹ: ജെ​സീ​ക്ക പെ​ഗു​ല​യെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് മ​റി​ക​ട​ന്ന് നി​ല​വി​ലെ ചാ​മ്പ്യ​നാ​യ ഇ​ഗ സ്വി​റ്റെ​ക്കി​ന് ഖ​ത്ത​ർ ടോ​ട്ട​ൽ എ​ന​ർ​ജീ​സ് ഓ​പ​ൺ കി​രീ​ടം. ക​ഴി​ഞ്ഞ വ​ർ​ഷം ചാ​മ്പ്യ​നാ​യ ഇ​ഗ ദോ​ഹ​യി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യും ജേ​ത്രി​യാ​വു​ക​യാ​യി​രു​ന്നു.

ലോ​ക ഒ​ന്നാം ന​മ്പ​ർ താ​ര​വും ഒ​ന്നാം സീ​ഡു​മാ​യ സ്വി​റ്റെ​ക്കി​ന് കാ​ര്യ​മാ​യ വെ​ല്ലു​വി​ളി​ക​ളു​യ​ർ​ത്താ​തെ​യാ​ണ് ര​ണ്ടാം സീ​ഡാ​യ പെ​ഗു​ല കീ​ഴ​ട​ങ്ങി​യ​ത്. സ്‌​കോ​ർ: 6-3, 6-0.

ഈ ​വ​ർ​ഷ​ത്തെ ത​ന്റെ ആ​ദ്യ ഹോ​ളോ​ജി​ക് ഡ​ബ്ല്യു.​ടി.​എ ടൂ​ർ കി​രീ​ട​മാ​ണ് സ്വി​റ്റെ​ക് നേ​ടി​യ​ത്. സ്വി​റ്റെ​ക്കി​ന്റെ ക​രി​യ​റി​ലെ 12ാം കി​രീ​ട​മാ​ണി​ത്. യു​നൈ​റ്റ​ഡ് ക​പ്പി​ൽ ഈ ​വ​ർ​ഷം പെ​ഗു​ല​യോ​ട് സ്വി​റ്റെ​ക് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, ഒ​രു മ​ണി​ക്കൂ​റും ഒ​മ്പ​തു മി​നി​റ്റും നീ​ണ്ടു​നി​ന്ന ദോ​ഹ​യി​ലെ ഫൈ​ന​ൽ സ്വി​റ്റെ​ക്കി​ന്റെ മ​ധു​ര​പ്ര​തി​കാ​ര​ത്തി​നു കൂ​ടി​യാ​ണ് സാ​ക്ഷ്യം​വ​ഹി​ച്ച​ത്. പെ​ഗു​ല​ക്കെ​തി​രാ​യ മ​ത്സ​ര​ങ്ങ​ളി​ൽ 5-2 ലീ​ഡാ​ണ് സ്വി​റ്റെ​ക്കി​നു​ള്ള​ത്.

അ​തേ​സ​മ​യം, ഖ​ത്ത​ർ ടോ​ട്ട​ൽ എ​ന​ർ​ജീ​സ് ഡ​ബ്ൾ​സ് കി​രീ​ടം ജെ​സി​ക പെ​ഗു​ല-​കോ​കൊ ഗ​ഫ് സ​ഖ്യം സ്വ​ന്ത​മാ​ക്കി. വെ​ള്ളി​യാ​ഴ്ച വൈ​കി ന​ട​ന്ന ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ൽ ല്യു​മി​ല കി​ചെ​നോ​ക്-​യെ​ലേ​ന ഒ​സ്റ്റ​പെ​ൻ​കോ സ​ഖ്യ​ത്തെ ഒ​ന്നി​നെ​തി​രെ ര​ണ്ടു സെ​റ്റു​ക​ൾ​ക്ക് കീ​ഴ​ട​ക്കി​യാ​ണ് അ​മേ​രി​ക്ക​ൻ സ​ഖ്യ​ത്തി​ന്റെ നേ​ട്ടം. സ്‌​കോ​ർ: 6-2, 2-6, 10-7.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:finalqatarqatar total energiesopen final
News Summary - Qatar Total Energies Open Final-Iga Switek Retains Crown
Next Story