Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഖ​ത്ത​ർ ഓ​പ​ൺ:...

ഖ​ത്ത​ർ ഓ​പ​ൺ: ഉ​ശി​ര​ൻ പോ​രാ​ട്ടം; മ​റെ സെ​മി​യി​ൽ

text_fields
bookmark_border
ഖ​ത്ത​ർ ഓ​പ​ൺ: ഉ​ശി​ര​ൻ പോ​രാ​ട്ടം; മ​റെ സെ​മി​യി​ൽ
cancel
camera_alt

ഖത്തർ എക്സോൺ ഓപൺ ടെന്നിസ്​ രണ്ടാം റൗണ്ട്​ മത്സരത്തിനിടെ ആൻഡി മറെ

ദോ​ഹ: ഖ​ത്ത​ർ ഓ​പ​ൺ ടെ​ന്നി​സ് പു​രു​ഷ സിം​ഗ്ൾ പോ​രാ​ട്ട​ത്തി​ന് ആ​വേ​ശം പ​ക​ർ​ന്ന് മു​ൻ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം ആ​ൻ​ഡി മ​റെ സെ​മി​ഫൈ​ന​ലി​ൽ. പ​രി​ക്കും ഫോ​മി​ല്ലാ​യ്മ​യും വ​ല​ച്ച ഇ​ട​വേ​ള​ക്കൊ​ടു​വി​ൽ ഉ​ശി​ര​ൻ ഫോ​മോ​ടെ മു​ന്നേ​റു​ന്ന ആ​ൻ​ഡി മ​റെ, ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലെ ആ​ദ്യ സെ​റ്റി​ൽ വീ​ണ ശേ​ഷ​മാ​യി​രു​ന്നു തി​രി​ച്ചെ​ത്തി​യ​ത്. 170ാം റാ​ങ്കു​കാ​ര​നാ​യ ഫ്രാ​ൻ​സി​ന്റെ അ​ല​ക്സാ​ണ്ട​ർ മ്യൂ​ള​റെ മൂ​ന്നു മ​ത്സ​ര​ത്തി​ലാ​ണ് വീ​ഴ്ത്തി​യ​ത്. സ്കോ​ർ: 4-6, 6-1, 6-2. സെ​മി​യി​ൽ ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ന്റെ ജി​രി ലെ​ഹ​ക​യാ​വും മ​റെ​യു​ടെ അ​ടു​ത്ത എ​തി​രാ​ളി. ടോ​പ് സീ​ഡ് താ​രം റ​ഷ്യ​യു​ടെ ആ​ന്ദ്രേ റു​ബ്ലേ​വി​നെ തോ​ൽ​പി​ച്ചാ​ണ് ലെ​ഹ​ക​യു​ടെ മു​ന്നേ​റ്റം.

ര​ണ്ടു മ​ണി​ക്കൂ​റി​ലേ​റെ നീ​ണ്ട അ​ങ്ക​ത്തി​ൽ പോ​രാ​ട്ട​വീ​ര്യം കൈ​വി​ടാ​തെ​യാ​യി​രു​ന്നു വിം​ബ്ൾ​ഡ​ൺ, യു.​എ​സ് ഓ​പ​ൺ ചാ​മ്പ്യ​നാ​യ ആ​ൻ​ഡി മ​റെ​യു​ടെ കു​തി​പ്പ്. ആ​ദ്യ സെ​റ്റി​ലെ ര​ണ്ടാം ഗെ​യിം​ത​ന്നെ ബ്രേ​ക്ക് ചെ​യ്ത് മ​റെ എ​തി​രാ​ളി​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യെ​ങ്കി​ലും അ​ടു​ത്ത നാ​ലു ഗെ​യി​മും പി​ടി​ച്ച് മ്യൂ​ള​ർ ഒ​ന്നാം സെ​റ്റ് പി​ടി​ച്ചു. എ​ന്നാ​ൽ, ര​ണ്ടാം സെ​റ്റി​ൽ സ​ർ​വാ​ധി​പ​ത്യം സ്ഥാ​പി​ച്ചാ​യി​രു​ന്നു കു​തി​പ്പ്. എ​തി​രാ​ളി​ക്ക് ഒ​രു പോ​യ​ന്റ് മാ​ത്രം സ​മ്മാ​നി​ച്ച് സെ​റ്റ് പി​ടി​ച്ച് ഒ​പ്പ​മെ​ത്തി. നി​ർ​ണാ​യ​ക​മാ​യ മൂ​ന്നാം സെ​റ്റി​ലും ഇ​തേ മി​ക​വോ​ടെ​യാ​യി​രു​ന്നു മ​റെ ക​ളി​പി​ടി​ച്ച​ത്. ക​ഴി​ഞ്ഞ ജൂ​ണി​ൽ സ്റ്റു​ട്ട്ഗ​ട്ട് ഓ​പ​ൺ സെ​മി​യി​ലെ​ത്തി​യ​ശേ​ഷം മ​റെ​യു​ടെ ആ​ദ്യ സെ​മി​ഫൈ​ന​ൽ പ്ര​വേ​ശ​ന​മാ​ണ് ഖ​ത്ത​റി​ലേ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Andy MurrayQatar Open TennisSemi Finals
News Summary - Qatar Open Tennis; Andy Murray in Semi Final
Next Story