Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
​ആ റെക്കോഡ്​ ഇനിയും സ്വപ്​നങ്ങളിൽ മാത്രം; ഫ്രഞ്ച്​ ഓപണിൽ സെറീന പുറത്ത്​
cancel
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_right​ആ റെക്കോഡ്​ ഇനിയും...

​ആ റെക്കോഡ്​ ഇനിയും സ്വപ്​നങ്ങളിൽ മാത്രം; ഫ്രഞ്ച്​ ഓപണിൽ സെറീന പുറത്ത്​

text_fields
bookmark_border

പാരിസ്​: ആദ്യ 10 സീഡുകാരിൽ താനൊഴികെ എല്ലാവരും നേരത്തെ മടങ്ങിയതോടെ ഇത്തവണയെങ്കിലും ആ റെക്കോഡ്​ തൊടാ​മെന്ന മോഹം സെറീനക്കുണ്ടായിരുന്നു. മാർഗരറ്റ്​ കോർട്ടിന്‍റെ പേരിലുള്ള 24 സിംഗിൾസ്​ ഗ്രാന്‍റ്​ സ്ലാം എന്ന റെക്കോഡാണ്​ വർഷങ്ങളായി കൈയാല​പുറത്ത്​ നിൽക്കുന്നത്​. നാലാം റൗണ്ടിൽ എലീന റിബാകിന​യോട്​ നേരിട്ടുള്ള സെറ്റുകൾക്ക്​ തോൽവി രുചിച്ചതോടെ കാത്തിരിപ്പ്​ പിന്നെയും നീളുന്നു. 23 ഗ്രാന്‍റ്​ സ്ലാമുകൾ എന്നേ സ്വന്തമാക്കിയ 39കാരിയായ യു.എസ്​ താരം മടങ്ങിയതോടെ ഫ്രഞ്ച്​ ഒാപൺ ഇത്തവണ ആദ്യ 10 റാങ്കുകാരല്ലാത്തവർ നേടുമെന്നുറപ്പായി. 2017 ആസ്​ട്രേലിയൻ ഓപൺ സ്വന്തമാക്കിയ ശേഷം യു.എസ്​ താരത്തിന്​​ ഗ്രാന്‍റ്​ സ്ലാമുകൾ കിട്ടാക്കനിയായി തുടരുകയാണ്​.

സെറീന ആദ്യം ഗ്രാന്‍റ്​ സ്ലാം നേടു​േമ്പാൾ രണ്ടു മാസം മാത്രം​ പ്രായമുണ്ടായിരുന്ന റിബാകിനയെ ഇരുവരും തമ്മിലെ കന്നിയങ്കത്തിൽ എളുപ്പം വീഴ്​ത്താമെന്ന പ്രതീക്ഷ​യോടെയാണ്​ അങ്കം തുടങ്ങിയിരുന്നത്​. പക്ഷേ, ആദ്യ സെറ്റിൽ തന്നെ വെറ്ററൻ താരം തോൽവി സമ്മതിച്ച പ്രകടനമാണ്​ കാഴ്ച വെച്ചത്​- 6-3. രണ്ടാം സെറ്റിൽ തിരിച്ചുവരവിന്​ ശ്രമിച്ചെങ്കിലും വിജയവും ക്വാർട്ടർ ബർത്തുമായി റിബാകിന മടങ്ങി. റിബാകിനക്ക്​ മുന്നിൽ ഇനി തന്നെക്കാൾ സീഡിങ്ങിൽ മുന്നിലുള്ള രണ്ടു പേർ മാത്രമാണ്​. അതിനാൽ തന്നെ കിരീടം പിടിക്കാൻ സാധ്യത കൂടുതൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Serena WilliamsFrench Open
News Summary - French Open 2021: Serena Williams knocked out in fourth round by Elena Rybakina
Next Story