Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഗ്രേറ്റ് ഗ്രാൻഡ്

ഗ്രേറ്റ് ഗ്രാൻഡ് അണ്ണൻ

text_fields
bookmark_border
ഗ്രേറ്റ് ഗ്രാൻഡ് അണ്ണൻ
cancel

പ്രാ​യം വെ​റു​മൊ​രു സം​ഖ്യ മാ​ത്ര​മാ​ണ്. വ​യ​സ്സി​ന​പ്പു​റം ചൂ​രൊ​ടു​ങ്ങാ​തെ പ്ര​യാ​ണം ന​ട​ത്തു​ന്ന പ്ര​തി​ഭ​ക​ളെ പ​ല കാ​യി​ക മേ​ഖ​ല​ക​ളി​ലും കാ​ണാ​നാ​കും. രോ​ഹ​ൻ ബൊ​പ്പ​ണ്ണ​യെ സം​ബ​ന്ധി​ച്ച് ര​ണ്ടു കാ​ര്യ​ത്തി​ൽ ന​മ്പ​ർ വ​ണ്ണാ​ണ്; പ്രാ​യ​ത്തി​ലും റാ​ങ്കി​ലും. വ​യ​സ്സ് 44ൽ ​എ​ത്തു​മ്പോ​ഴും ടെ​ന്നി​സ് കോ​ർ​ട്ടി​ലെ ആ​വേ​ശ​ക്ക​ളി​യൊ​ഴു​ക്കി​ൽ മി​ക​വാ​ർ​ന്ന മ​ത്സ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ച് നേ​ട്ട​ങ്ങ​ൾ​കൊ​ണ്ട് കാ​ഴ്ച​ക്കാ​രെ വി​സ്മ​യി​പ്പി​ക്കു​ക​യാ​ണ് ബൊ​പ്പ​ണ്ണ. ആ​സ്‌​ട്രേ​ലി​യ​ൻ ഓ​പ​ൺ പു​രു​ഷ ഡ​ബ്ൾ​സ് കി​രീ​ട​നേ​ട്ട​ത്തോ​ടെ പ്രാ​യം കൂ​ടി​യ ഗ്രാ​ൻ​ഡ് സ്ലാം ​ജേ​താ​വാ​യി.

1980ൽ ​ബം​ഗ​ളൂ​രു​വി​ൽ ജ​നി​ച്ച ബൊ​പ്പ​ണ്ണ 11ാം വ​യ​സ്സു മു​ത​ലേ ടെ​ന്നി​സി​നോ​ട് പ്രി​യം വെ​ച്ചു​തു​ട​ങ്ങി​യി​രു​ന്നു, 1995ൽ​ത​ന്നെ ജൂ​നി​യ​ർ ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ വ​ര​വ​റി​യി​ച്ചു. 2000ത്തി​ന് ശേ​ഷം പ്ര​ഫ​ഷ​ന​ൽ ടെ​ന്നി​സ് ക​ളി​ച്ചു​തു​ട​ങ്ങി. 2006ലാ​ണ് ഗ്ലാ​ൻ​ഡ് സ്ലാം ​മ​ത്സ​ര​ങ്ങ​ളി​ലേ​ക്ക് ബൊ​പ്പ​ണ്ണ റാ​ക്ക​റ്റേ​ന്തു​ന്ന​ത്. സിം​ഗി​ൾ​സി​നേ​ക്കാ​ൾ പ്രി​യം അ​ദ്ദേ​ഹ​ത്തി​ന് ഡ​ബി​ൾ​സ് മ​ത്സ​ര​ങ്ങ​ളോ​ടാ​യി​രു​ന്നു. ക​രി​യ​റി​ലെ വി​ജ​യ​ങ്ങ​ള​ധി​ക​വും ഡ​ബി​ൾ​സ് മ​ത്സ​ര​ങ്ങ​ളി​ലാ​ണ്.

2017ലെ ​ഫ്ര​ഞ്ച് ഓ​പ​ൺ മി​ക്സ​ഡ് ഡ​ബി​ൾ​സി​ൽ ക​നേ​ഡി​യ​ൻ താ​രം ഗ​ബ്രി​യേ​ല ദ​ബ്രോ​സ്കി​യോ​ടൊ​പ്പം നേ​ടി​യ കി​രീ​ട​മാ​ണ് ബൊ​പ്പ​ണ്ണ​യു​ടെ ക​രി​യ​റി​ലെ ആ​ദ്യ ഗ്രാ​ൻ​ഡ് സ്ലാം ​ടൈ​റ്റി​ൽ. അ​ന്ന് ഗ്രാ​ൻ​ഡ് സ്ലാം ​നേ​ടു​ന്ന നാ​ലാ​മ​ത്തെ ഇ​ന്ത്യ​ക്കാ​ര​നാ​യി​രു​ന്നു ബൊ​പ്പ​ണ്ണ. മ​ഹേ​ഷ് ഭൂ​പ​തി, ലി​യാ​ൻ​ഡ​ർ പേ​സ്, സാ​നി​യ മി​ർ​സ എ​ന്നി​വ​രാ​ണ് മ​റ്റു​ള്ള​വ​ർ. പാ​കി​സ്താ​ൻ താ​രം ഐ​സ​മു​ൽ ഹ​ഖ് ഖു​റേ​ഷി​യു​മാ​യു​ള്ള സ​ഖ്യ​മാ​യി​രു​ന്നു ബൊ​പ്പ​ണ്ണ​ക്കേ​റ്റം പ്രി​യ​പ്പെ​ട്ട​ത്. ഇ​രു​വ​രും ഇ​ന്തോ-​പാ​ക് എ​ക്സ്പ്ര​സ് എ​ന്ന വി​ശേ​ഷ​ണ​ത്തി​ലും അ​റി​യ​പ്പെ​ട്ടി​രു​ന്നു. 2010ലെ ​യു.​എ​സ് ഓ​പ​ൺ പു​രു​ഷ ഡ​ബി​ൾ​സ് റ​ണ്ണേ​ഴ്സാ​യും ബൊ​പ്പ​ണ്ണ​യും ഹ​ഖും വി​ശി​ഷ്ട​രാ‍യി.

2018ലെ​യും 2023ലെ​യും ആ​സ്ട്രേ​ലി​യ​ൻ ഓ​പ​ൺ മി​ക്സ​ഡ് ഡ​ബി​ൾ​സ് ഫൈ​ന​ൽ, 2023 ലെ ​യു.​എ​സ് ഓ​പ​ൺ പു​രു​ഷ ഡ​ബ്ൾ​സ് ഫൈ​ന​ൽ, എ.​ടി.​പി ടൂ​റു​ക​ളി​ൽ 24 ഡ​ബ്ൾ​സ് ടൈ​റ്റി​ലു​ക​ൾ, മാ​സ്റ്റേ​ഴ്സ് 1000 മ​ത്സ​ര​ങ്ങ​ളി​ൽ അ​ഞ്ച് ടൈ​റ്റി​ലു​ക​ൾ എ​ന്നി​വ ബൊ​പ്പ​ണ്ണ‍യു​ടെ ക​രി​യ​റി​ലെ നേ​ട്ട​ങ്ങ​ളാ​ണ്. 2023ലെ ​ഇ​ന്ത്യ​ൻ വെ​ൽ​സ് മാ​സ്റ്റേ​ഴ്സി​ലെ വി​ജ​യ​ത്തോ​ടെ ആ ​ത​ല​ത്തി​ൽ ഏ​റ്റ​വും പ്രാ​യം​കൂ​ടി​യ കി​രീ​ട ജേ​താ​വാ​യും ബൊ​പ്പ​ണ്ണ വി​ശേ​ഷി​പ്പി​ക്ക​പ്പെ​ട്ടു.

2023ലെ ​യു.​എ​സ് ഓ​പ​ൺ പു​രു​ഷ ഡ​ബി​ൾ​സ് ഫൈ​ന​ലി​ലെ​ത്തി​യ​തോ​ടെ ഗ്രാ​ൻ​ഡ് സ്ലാം ​ടൂ​ർ​ണ​മെ​ന്‍റി​ലെ​ത്തു​ന്ന പ്രാ​യം​കൂ​ടി​യ ഫൈ​ന​ലി​സ്റ്റാ​യും അ​ദ്ദേ​ഹം വാ​ഴ്ത്ത​പ്പെ​ട്ടി​രു​ന്നു. വി​ശേ​ഷ​ണ​ങ്ങ​ളി​ലൊ​തു​ക്കാ​ൻ ക​ഴി​യാ​ത്ത ആ​ത്മ​വീ​ര്യ​ത്തോ​ടെ​യാ​ണ് പ്രാ​യം മ​റ​ന്ന് ബൊ​പ്പ​ണ്ണ റാ​ക്ക​റ്റു​മാ​യി കോ​ർ​ട്ടി​ലി​റ​ങ്ങു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rohan BopannaAustralian Open
News Summary - Australian Open: Rohan Bopanna proves that age is just a number
Next Story