Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightആ​സ്ട്രേ​ലി​യ​ൻ ഓ​പ​ൺ:...

ആ​സ്ട്രേ​ലി​യ​ൻ ഓ​പ​ൺ: ദ്യോ​കോ, സി​ന്ന​ർ, ഗോ​ഫ്, സ​ബ​ല​ങ്ക സെ​മി​യി​ൽ

text_fields
bookmark_border
ആ​സ്ട്രേ​ലി​യ​ൻ ഓ​പ​ൺ: ദ്യോ​കോ, സി​ന്ന​ർ, ഗോ​ഫ്, സ​ബ​ല​ങ്ക സെ​മി​യി​ൽ
cancel

സി​ഡ്നി: ക​ങ്കാ​രു മ​ണ്ണി​ൽ 11ാം ചാ​മ്പ്യ​ൻ​പ​ട്ട​വും 25 ഗ്രാ​ൻ​ഡ്സ്ലാ​മു​ക​ളെ​ന്ന ച​രി​ത്ര​വും ഒ​ന്നി​ച്ച് മാ​റോ​ടു​ചേ​ർ​ക്കാ​ൻ ക​​രു​ത്തോ​ടെ ക​ളം​നി​റ​യു​ന്ന നൊ​വാ​കി​ന് സെ​മി​ഫൈ​ന​ൽ പ്ര​വേ​ശ​നം. ക​ടു​ത്ത ചൂ​ടി​ൽ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ 12ാം സീ​ഡാ​യ അ​മേ​രി​ക്ക​ൻ താ​രം ടെ​യ്‍ല​ർ ഫ്രി​റ്റ്സി​നെ 7-6 (7-3), 4-6, 6-2, 6-3ന് ​മ​റി​ക​ട​ന്നാ​ണ് സെ​ർ​ബി‍യ​ൻ ഇ​തി​ഹാ​സം അ​വ​സാ​ന നാ​ലി​ലെ​ത്തി​യ​ത്. ഇ​റ്റാ​ലി​യ​ൻ യു​വ​താ​രം ജാ​നി​ക് സി​ന്ന​റാ​ണ് സെ​മി​യി​ലെ എ​തി​രാ​ളി.

ആ​സ്ട്രേ​ലി​യ​ൻ ഓ​പ​ണി​ൽ ദ്യോ​കോ​യു​ടെ 11ാം സെ​മി​യാ​ണ്. പ​ത്തി​ലും ജ​യി​ച്ച് ഫൈ​ന​ലി​ൽ ക​ട​ന്നു. 48 ഗ്രാ​ൻ​ഡ്സ്ലാം സെ​മി ഫൈ​ന​ലു​ക​ളു​മാ​യി സ്വ​ന്തം പേ​രി​ലെ റെ​ക്കോ​ഡും പു​തു​ക്കി താ​രം. റ​ഷ്യ​ക്കാ​ര​ൻ ആ​ന്ദ്രെ റ​ബ് ലോ​വി​നെ 6-4, 7-6, 6-3 സ്കോ​റി​ന് തോ​ൽ​പി​ച്ചാ​ണ് സി​ന്ന​റി​ന്റെ വ​ര​വ്. വ​നി​ത​ക​ളി​ൽ യു.​എ​സി​ന്റെ കൊ​കോ ഗോ​ഫും സെ​മി​യി​ൽ ക​ട​ന്നു.

യു​ക്രെ​യ്ൻ താ​രം മാ​ർ​ട്ട കൊ​സ്റ്റ്യൂ​കി​നെ 7-6 (6), 6-7 (3), 6-2നെ​യാ​ണ് ക്വാ​ർ​ട്ട​റി​ൽ തോ​ൽ​പി​ച്ച​ത്. ഫൈ​ന​ൽ തേ​ടി ഗോ​ഫ് നി​ല​വി​ലെ ചാ​മ്പ്യ​ൻ ബെ​ല​റൂ​സി​ന്റെ അ​രീ​ന സ​ബ​ല​ങ്ക​യെ നേ​രി​ടും. ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ന്റെ ബാ​ർ​ബോ​റ ക്രെ​സി​ക്കോ​വ​യെ ക്വാ​ർ​ട്ട​റി​ൽ 6-2, 6-3ന് ​അ​നാ​യാ​സം മ​റി​ക​ട​ന്നു സ​ബ​ല​ങ്ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Novak DjokovicAustralian OpenAryna Sabalenka
News Summary - Australian Open: Djokovic, Zinner, Goff, Sabalanka in semis
Next Story